എന്‍.എസ്.സി- ഐ.എന്‍.എല്‍ ലയന പ്രഖ്യാപനം നടത്തി
കോഴിക്കോട്: നിക്ഷിപ്ത താല്‍പര്യം സംരക്ഷിക്കാന്‍ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കോഴിക്കോട് മുതലക്കുളത്ത് നടന്ന നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ്- ഐ.എന്‍.എല്‍ ലയന പ്രഖ്യാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയുടെ ഭരണത്തില്‍ രാജ്യത്തെ ജനങ്ങള്‍ അസംതൃപ്തരാണ്. ഫാസിസം ഹിന്ദുത്വ അജന്‍ഡ അടിച്ചേല്‍പ്പിക്കുന്ന കാലത്ത് എന്‍.എസ്.സി- ഐ.എന്‍.എല്‍ ലയനം രാഷ്ട്രീയപരമായി ഇടതുപക്ഷത്തിന് കരുത്തുപകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് മുതലക്കുളത്ത് നടന്ന സമ്മേളനത്തില്‍ എന്‍.എസ്.സി ചെയര്‍മാന്‍ അഡ്വ. പി.ടി.എ റഹീം എം.എല്‍.എ ലയന പ്രഖ്യാപനം നടത്തി. ഐ.എന്‍.എല്‍ അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി അബ്ദുല്‍ വഹാബ് അധ്യക്ഷത വഹിച്ചു.
എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍, മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, എ.കെ ശശീന്ദ്രന്‍, കെ.ടി ജലീല്‍, കാരാട്ട് റസാഖ് എം.എല്‍.എ, എല്‍.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ്‌കുമാര്‍, അഹമ്മദ് ദേവര്‍കോവില്‍, അഡ്വ. ആന്റണി രാജു, ഡീക്കന്‍ തോമസ് കയ്യത്ര , എല്‍.ഡി.എഫ് കോഴിക്കോട് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി എ. പ്രദീപ്കുമാര്‍ സംസാരിച്ചു. ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ സ്വാഗതവും എന്‍.എസ്.സി സംസ്ഥാന ജനറല്‍ സെക്രട്ടറി ജലീല്‍ പുനലൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."