പന്നി ഫാമുകളുടെ മറവിലുള്ള അറവ് മാലിന്യ നിക്ഷേപം: നാട്ടുകാര്‍ പ്രക്ഷോഭത്തിന്
കല്‍പ്പറ്റ: തൊണ്ടര്‍നാട് പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ മാവള്ളിയില്‍ പന്നി ഫാമുകളുടെ മറവിലുള്ള അറവ് മാലിന്യ നിക്ഷേപത്തിനെതിരേ നാട്ടുകാര്‍ കര്‍മ്മ സമിതി രൂപീകരിച്ച് പ്രക്ഷോഭത്തിനൊരുങ്ങുന്നു. രണ്ടാംവാര്‍ഡിലെ നെടുമ്പിലാശേരി, മാവള്ളി, ഇടച്ചേരി എന്നീ സ്ഥലങ്ങള്‍ ചേരുന്ന ഭാഗത്ത് സ്വന്തം സ്ഥലത്ത് സ്വദേശിയായ ശിവരാജന്‍ എന്നയാള്‍ അനധികൃത പന്നിഫാം നടത്തുന്നത്. പ്രദേശത്തെ കുടിവെള്ള സ്രോതസുകള്‍ ഉള്‍പ്പെടെ മലിനമാക്കിയ ഫാമിനെതിരേ പഞ്ചായത്ത്, ഡി.എം.ഒ, സബ് കലക്ടര്‍, പൊലിസ് എന്നിവര്‍ക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് കര്‍മ്മ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
ഫാമിന്റെ മറവില്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്‍പ്പെടെ കോഴി വേസ്റ്റ് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാണ് ഇയാള്‍ സ്വന്തം സ്ഥലത്ത് കുഴി നിര്‍മിച്ച് മൂടുന്നത്. ദിവസവും രണ്ട് ടണ്‍ മാലിന്യങ്ങളാണ് അന്യജില്ലകളില്‍ നിന്ന് പ്രദേശത്തെത്തുന്നത്. പന്നികള്‍ക്കുള്ള തീറ്റയെന്ന വ്യജേനയാണ് മാലിന്യമെത്തിക്കുന്നത്. ഏഴ് ഏക്കര്‍ 83 സെന്റ് സ്ഥലമാണ് ഇയാള്‍ക്കുള്ളത്. എട്ടു വര്‍ഷത്തോളമായി ഇയാള്‍ ഫാം നടത്തുന്നുണ്ട്. രണ്ട് ഏക്കറോളം സ്ഥലത്ത് ഇതിനകം മാലിന്യം കുഴിച്ചുമൂടിയിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പഞ്ചായത്ത് ഫാമിന് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ യാതൊരു നിബന്ധനകളും പാലിക്കാത്ത ഫാം സ്റ്റോപ്പ് മെമ്മോ അവഗണിച്ചും പ്രവര്‍ത്തനം തുടരുകയാണെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
ഇത്തരത്തില്‍ കുഴിച്ചിട്ട മാലിന്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയില്‍ തോട്ടിലൂടെ ഒഴുകി പുഴകളിലേക്കുമെത്തിരിക്കുകയാണ്. നേരത്തെ തൊഴിലുറപ്പ് തൊഴിലാളികള്‍ പരിപാലിച്ചിരുന്ന മാവള്ളിത്തോട്ടില്‍ പന്നി മാലിന്യം നിറഞ്ഞതോടെ ഈവര്‍ഷം മുതല്‍ തൊഴിലെടുക്കാന്‍ തൊഴിലാളികള്‍ തയ്യാറായിട്ടില്ല. തൊണ്ടര്‍നാട് പഞ്ചായത്തിന്റെ ജലനിധി പദ്ധതിയിലേക്ക് വെള്ളം ശേഖരിക്കുന്ന പുഴയിലും ഈ മാലിന്യങ്ങളള്‍ കൂടിച്ചേരുന്നുണ്ട്. പന്നി ഫാമിനെതിരെ ആരോഗ്യ വകുപ്പുള്‍പ്പെടെ റിപ്പോര്‍ട്ട് നല്‍കിയിട്ടും ശക്തമായ നടപടിക്ക് ഗ്രാമ പഞ്ചായത് തയാറായിട്ടില്ല. പ്രദേശത്ത് തന്നെ പഞ്ചായത്തംഗത്തിന്റെ പന്നി ഫാമും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനെതിരേയും നടപടി എടുക്കേണ്ടി വരുമെന്നതിനാലാണ് പഞ്ചായത്ത് വിഷയത്തില്‍ ശക്തമായ നിലപാട് എടുക്കാത്തതെന്നും പ്രദേശവാസികള്‍ ആരോപിച്ചു.
പുഴ മലിനമായതോടെ മത്സ്യങ്ങളും ഞണ്ടുകളും തവളകളുമെല്ലാം കൂട്ടത്തോടെ ചത്ത് പൊങ്ങുന്നതും പതിവാണ്. 40 ഓളം കുടുംബങ്ങളാണ് പ്രദേശത്തുള്ളത്. കൂടാതെ എടച്ചേരി ആദിവാസി കോളനിയും ഇതിന് സമീപത്താണ്. ദുര്‍ഗന്ധം കാരണം മൂക്ക് പൊത്താതെ നടക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും ഇവര്‍ ആരോപിച്ചു. പ്രദേശത്തെ അംഗനവാടിയുടെ പ്രവര്‍ത്തനവും നിലച്ചിരിക്കുകയാണ്. മാലിന്യം നിറഞ്ഞ വെള്ളം ഉപയോഗിക്കുന്നത് മൂലം മാരകരോഗങ്ങള്‍ വന്നേക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. പ്രദേശത്ത് നിക്ഷേപിച്ച മാലിന്യങ്ങള്‍ നീക്കം ചെയ്ത് പന്നിഫാം നടത്തുന്ന വ്യക്തിക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കാനാണ് കര്‍മ്മസമിതിയുടെ തീരുമാനം. വാര്‍ത്താസമ്മേളനത്തില്‍ കണ്‍വീനര്‍ എം.ആര്‍ സന്തോഷ് കുമാര്‍, എം.പി സനല്‍ കുമാര്‍, എം.എം മുരളി, ഇ.കെ ദിനേഷന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."