ചരിത്രസ്മാരകം സംരക്ഷിക്കാന്‍ ചിത്രകാരന്റെ സര്‍ഗാത്മക ഇടപെടല്‍
തിരൂര്‍: ബ്രീട്ടീഷ് ഭരണകാലത്ത് പണികഴിപ്പിച്ച് തിരൂര്‍ റസ്റ്റ് ഹൗസ് കോമ്പൗണ്ടിലെ ചരിത്ര സ്മാരകം പൊളിച്ചുമാറ്റും മുമ്പ് കാന്‍വാസിലേക്ക് പകര്‍ത്തി ചിത്രകാരന്‍ പ്രമോദ് മാക്കോത്ത്.
പുതിയ റസ്റ്റ് ഹൗസ് മന്ദിരം പണിയുന്നതിന്റെ ഭാഗമായി നൂറ്റാണ്ടുകള്‍ പഴക്കമുള്ള പൈതൃക സ്മാരകം പൊളിക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലായിരുന്നു തിരൂര്‍ തൃക്കണ്ടിയൂര്‍ സ്വദേശിയായ പ്രമോദ് മാക്കോത്തിന്റെ സര്‍ഗാത്മക ഇടപെടല്‍. പത്രപ്രവര്‍ത്തകന്‍ കൂടിയായ മാക്കോത്ത് റസ്റ്റ് ഹൗസിലെത്തി തന്റെ കാന്‍വാസിലേക്ക് ചരിത്ര സ്മാരകത്തിന്റേത് ഉള്‍പ്പെടെയുള്ള കാഴ്ചകള്‍ ഇന്നലെ കാന്‍വാസിലേക്ക് പകര്‍ത്തുകയായിരുന്നു.
ചരിത്ര സ്മാരകത്തിന് മുകളില്‍ ദിവസങ്ങള്‍ക്കകം ജെ.സി.ബി കൈ വീഴുമെന്ന് ഉറപ്പായതോടെയാണ് ഭാവിയിലേക്ക് രേഖപ്പെടുത്താന്‍ മാക്കോത്ത് തീരുമാനിച്ചത്. വാഗണ്‍ ട്രാജഡിയുടെ കറുത്ത ചരിത്ര അധ്യായവുമായി ഇഴചേര്‍ന്ന് കിടക്കുന്നതാണ് ഈ സ്മാരകം. ബ്രീട്ടീഷ് ഭരണകാലത്ത് സുപ്രധാന ഓഫിസ് നടപടിക്രമങ്ങള്‍ക്ക് സാക്ഷിയായ കെട്ടിടം പിന്നീട് കുടുംബ കോടതിയായും പ്രവര്‍ത്തിച്ചു. പ്രത്യേക വാസ്തുശില്‍പ ചാരുതയില്‍ പണിത കെട്ടിടത്തിലേക്കായി അന്നത്തെ കാലത്ത് നിലമ്പൂരില്‍ നിന്നാണ് ഒറ്റത്തടി തേക്ക് എത്തിച്ചത്.
കാലമേറെ കഴിഞ്ഞിട്ടും കെട്ടിടത്തിന് കാര്യമായ കേടുപാടുകളുണ്ടായിട്ടില്ലെങ്കിലും പുതിയ റസ്റ്റ് ഹൗസ് സമുച്ചയത്തിനായി സംസ്ഥാന സര്‍ക്കാര്‍ അഞ്ചുകോടി രൂപ അനുവദിച്ചതോടെ പഴയ കെട്ടിടം പൊളിച്ചുനീക്കാന്‍ തീരുമാനിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."