ബഷീര്‍ ഭാവനാത്മക റിയലിസത്തിന്റെ കഥാകാരന്‍: പ്രൊഫ. എം.എന്‍ കാരശ്ശേരി
തിരൂര്‍: ഭാവനാത്മകമായ റിയലിസത്തിന്റെ കഥാകാരനാണ് ബഷീറെന്നും അദ്ദേഹത്തിന്റെ സൃഷ്ടികളില്‍ നിന്ന് യഥാര്‍ത്ഥവും അയഥാര്‍ത്ഥവുമായ ലോകത്തെ തിരിച്ചറിയാന്‍ സാധിക്കുകയില്ലെന്നും പ്രൊഫ. എം.എന്‍ കാരശ്ശേരി. മലയാള സര്‍വകലാശാല യില്‍ ബഷീര്‍ അനുസ്മരണപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വൈസ് ചാന്‍സലര്‍ ഡോ: അനില്‍ വള്ളത്തോള്‍ ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ. ടി.അനിതകുമാരി അധ്യക്ഷയായി. സര്‍വകലാശാല പ്രസിദ്ധീകരിച്ച ബഷീര്‍ അറിവിന്റെ ലോകം, ചാത്തിരാങ്കം, ഭാഷാശാസ്ത്രവിഭാഗം ജേണല്‍ എന്നീ പുസ്തകങ്ങള്‍ വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ പ്രൊഫ. എം.എന്‍. കാരശ്ശേരിയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.
ബഷീര്‍ അനുസ്മരണത്തോടനുബന്ധിച്ച് സര്‍വകലാശാല നടത്തിയ ബഷീര്‍ കലാലയ കഥാപുരസ്‌കാരം മലയാളസര്‍വകലാശാല രണ്ടാംവര്‍ഷ സാഹിത്യപഠനവിഭാഗം വിദ്യാര്‍ഥി ഡിന്നു ജോര്‍ജ്ജിന് പ്രൊഫ. എം.എന്‍.കാരശ്ശേരി സമ്മാനിച്ചു. ചടങ്ങില്‍ ഡോ. കെ. എം. ഭരതന്‍ (ഡീന്‍, സംസ്‌കാരപൈതൃക പഠനവിഭാഗം), ടി. ശ്രുതി (ഗവേഷക, സാഹിത്യപഠനം) സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."