ബേപ്പൂര്‍ സുല്‍ത്താന്റെ കഥാപാത്രങ്ങളെ പുനരാവിഷ്കരിച്ച് വിദ്യാര്‍ഥികള്‍
തിരുന്നാവായ: ബേപ്പൂര്‍ സുല്‍ത്താന്‍ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനത്തില്‍ അദ്ദേഹത്തിന്റെ കൃതികളിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ച് എടക്കുളം ജി.എം.എല്‍.പി സ്കൂള്‍ വിദ്യാര്‍ഥികള്‍. പാത്തുമ്മയുടെ ആട്, ബാല്യകാല സഖി, വിശ്വവിഖ്യാതമായ മൂക്ക് തുടങ്ങിയ കൃതികളിലെ കഥാപാത്രങ്ങളെ വീണ്ടും പുനരാവിഷ്കരിക്കുകയായിരുന്നു രണ്ടാം ക്ലാസിലെ വിദ്യാര്‍ഥികള്‍. വൈക്കം മുഹമ്മദ് ബഷീറിന്റെ സഹോദരി പാത്തുമ്മയായി വേഷമിട്ടത് റിഹാന ഫാത്തിമയാണ്. ബഷീറിന്റെ ഭാര്യയായി മിന്‍ഹ ഷെറിനും ബാല്യകാല സഖിയിലെ സുഹറയായി ആയിഷ റിഷയും മജീദായി മുഹമ്മദ് നാഫിയും മജീദിന്റെ കൂട്ടുകാരുടെ വേഷമണിഞ്ഞ് ജിഷാന്‍, റഷാദ് അലി, സംഹാന്‍ എന്നിവരുമെത്തി. വിശ്വാവിഖ്യാതമായ മൂക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് റിന്‍ഷാദാണ്.
മുച്ചീട്ടുകളിക്കാരനായി മുഹമ്മദ് സാക്കിറും സുഹറയുടെ കൂട്ടുകാരികളായി സന്‍ഹ, ജന്നത്ത് എന്നിവരും വേഷമിട്ടു. ഓരോ ക്ലാസുകളിലുമായി അവതരിപ്പിച്ച പരിപാടി കുട്ടികള്‍ക്ക് വ്യത്യസ്തമായ അനുഭവങ്ങളാണ് സമ്മാനിച്ചത്. അധ്യാപികയായ എം. മിനിയാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സഹായവുമായി ഒപ്പമുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."