HOME
DETAILS
MAL
റേഷന്‍ ഡീലര്‍മാര്‍ കടകള്‍ അടച്ചിട്ട് കലക്ടറേറ്റ് ധര്‍ണ നടത്തി
backup
April 20 2017 | 19:04 PM
കാക്കനാട്: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് റിട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റി കലക്ടറേറ്റ് പടിക്കല്‍ കൂട്ട ധര്‍ണ നടത്തി. ജില്ലയിലെ റേഷന്‍ കടകള്‍ അടച്ചിട്ടായിരുന്നു സമരം.
മുന്‍ എം.എല്‍.എ. പി.എം യൂസഫ് ധര്‍ണ ഉദ്ഘാടനം ചെയ്തു. റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ജില്ലാ വൈസ്. പ്രസിഡന്റ് എം.എം അലിയാര് അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി സെബാസ്റ്റ്യന്‍ അയ്യംപുഴ, ബാബു പുത്തനാടി, എം.ഇ പരീത്, കെ.എം പരീത്, തോമസ് ഫല്ച്ചേരി, എം.കെ. ഉമ്മര്‍, നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഭക്ഷ്യഭദ്രതാനിയമം നടപ്പാക്കുമ്പോള്‍ വ്യാപാരികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടികള്‍ പരിഹരിക്കുക, വെട്ടിക്കുറച്ച് റേഷന്‍വിഹിതം പുന:സ്ഥാപിക്കുക, വ്യാപാരികള്‍ക്ക് മിനിമം വേതനം ഉറപ്പാക്കുക തുടങ്ങിയാവശ്യങ്ങളുന്നയിച്ചായിരുന്നു കൂട്ടധര്‍ണ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."