പ്രധാന്‍മന്ത്രി ജന്‍ വികാസ് കാര്യക്രം പദ്ധതിയില്‍ നിലമ്പൂര്‍ ബ്ലോക്കും
നിലമ്പൂര്‍: ന്യൂനപക്ഷ ക്ഷേമത്തിനുവേണ്ടിയുള്ള പ്രധാന്‍മന്ത്രി ജന്‍ വികാസ് കാര്യക്രം പദ്ധതിയില്‍ നിലമ്പൂര്‍ ബ്ലോക്കിനേയും ഉള്‍പ്പെടുത്തി. പി.വി അബ്ദുല്‍വഹാബ് എം.പിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. പദ്ധതിക്കായുള്ള ജില്ലാതല കമ്മിറ്റി രൂപീകരിച്ച് കഴിഞ്ഞമാസം സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിനായുള്ള ബ്ലോക്ക്തല കമ്മിറ്റിക്ക് ഉടന്‍ രൂപം നല്‍കും.
നേരത്തെ പദ്ധതിയില്‍ ജില്ലയും ഉള്‍പ്പെട്ടിരുന്നില്ല. കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രിയുമായി ഇക്കാര്യം എം.പി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് നടപടികള്‍ ആരംഭിക്കുകയായിരുന്നു. ബന്ധപ്പെട്ട വകുപ്പിന്റെ ചുമതലയുള്ള കേരളത്തിലെ മന്ത്രി കെ.ടി ജലീലും ഇതിനായുള്ള നടപടികള്‍ വേഗത്തിലാക്കി.
പദ്ധതിയിലുള്‍പ്പെടുന്നതുവഴി ന്യൂനപക്ഷ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 80 ശതമാനം ഫണ്ടും കേന്ദ്രത്തില്‍നിന്നു ലഭിക്കും.
ചെലവില്‍ 20 ശതമാനം മാത്രം സംസ്ഥാനം വഹിച്ചാല്‍ മതിയാകും. നേരത്തെയുണ്ടായിരുന്ന ബഹുമുഖ വികസന പദ്ധതിയെ പുനര്‍നാമകരണം ചെയ്താണ് പി.എം.ജെ.വി.കെ നടപ്പിലാക്കുന്നത്.
ജില്ലാ കലക്ടര്‍ ചെയര്‍മാനും ഡെപ്യൂട്ടി കലക്ടര്‍ കണ്‍വീനറുമായുള്ള ജില്ലാ കമ്മിറ്റിയില്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, പി.വി അന്‍വര്‍ എം.എല്‍.എ, ജില്ലാ പൊലിസ് മേധാവി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസര്‍, വ്യവസായ ഓഫിസര്‍, സഹകരണ സംഘം രജിസ്ട്രാര്‍, പഞ്ചായത്തിരാജ് പ്രതിനിധികളും ന്യൂനപക്ഷ സ്ഥാപന പ്രതിനിധികളും ഉള്‍പ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."