കേരള സര്‍വകലാശാല യുവജനോത്സവം; വീണ്ടും മുത്തമിട്ട് മാര്‍ ഇവാനിയോസ്
എം.എം അന്‍സാര്‍
കഴക്കൂട്ടം: കേരള സര്‍വകലാശാല യുവജനോത്സവത്തിനു തിരശ്ശീല വീണു. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ മാര്‍ ഇവാനിയോസ് കോളജ് നാലാഞ്ചിറ 155 പോയിന്റോടെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 142 പോയിന്റോടെ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ് രണ്ടാംസ്ഥാനത്തും 140 പോയിന്റുമായി ഗവ. വുമണ്‍സ് കോളജ് വഴുതക്കാട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 80 പോയിന്റോടെ ആതിഥേയരായ കാര്യവട്ടം യൂനിവേഴ്‌സിറ്റി കാംപസ് മൂന്നാം സ്ഥാനത്തുമാണ്.
നാലാഞ്ചിറ മാര്‍ ഇവാനിയോസ് കോളജിലെ കൃഷ്ണ അജിത്ത് 30 പോയിന്റുമായി കലാതിലകവും ചെമ്പഴന്തി എസ്.എന്‍ കോളജിലെ വിഷ്ണു റാം 26 പോയിന്റുമായി കലാപ്രതിഭാ പട്ടവും കരസ്ഥമാക്കി. 280 കോളജുകളില്‍ നിന്നായി 3000ത്തോളം വിദ്യാര്‍ഥികളാണു വിവിധ മത്സരങ്ങളില്‍ മാറ്റുരച്ചത്.
മത്സരവീര്യത്തിനപ്പുറം'അതിജീവനം' എന്ന ആശയമാണ് ഇപ്രാവശ്യത്തെ കലോത്സവം ഉയര്‍ത്തിക്കാട്ടിയത്. ആഡംബരങ്ങള്‍ ഒഴിവാക്കി സംഘടിപ്പിച്ച യുവജനോത്സവത്തില്‍ പക്ഷേ, മത്സരവീര്യത്തില്‍ ഒട്ടും കുറവുണ്ടായില്ല. അതിജീവനത്തിന്റെ സന്ദേശം ചൊല്ലി ഉണര്‍ന്ന കേരള സര്‍വകലാശാലാ യുവജനോത്സവത്തില്‍ യുവപ്രതിഭകളുടെ ഗംഭീരമായ പോരാട്ടമാണു നടന്നത്. സംഘാടകരുടെയും മത്സരാര്‍ഥികളുടെയും സൗഹൃദങ്ങളുടെ തിരക്കുകള്‍ ആയതോടെ കാര്യവട്ടം കാംപസ് ഉത്സവപ്രതീതിയിലായി.
സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മതനിരപേക്ഷത ഉയര്‍ത്തിപ്പിക്കാനും വര്‍ഗീയതയ്‌ക്കെതിരേ പോരാടാനും കാംപസുകള്‍ മുന്നോട്ടുവരുന്നത് ആശ്വാസമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന് കലാതിലകത്തിനും കലാപ്രതിഭയ്ക്കുമുള്ള എവര്‍റോളിങ് ട്രോഫികള്‍ പ്രതിഭകള്‍ക്കു മുഖ്യമന്ത്രി കൈമാറി. വിജയികളായ കോളജുകള്‍ക്കുള്ള പുരസ്‌കാരം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കൈമാറി. കേരള യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. വി.പി മഹാദേവന്‍പിള്ള, പ്രൊ വൈസ് ചാന്‍സലര്‍ ഡോ. അജയകുമാര്‍ പി.പി, സിന്‍ഡിക്കേറ്റ് അംഗം ലെനിന്‍ ലാല്‍, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ റിയാ സ്വഹാബ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."