HOME
DETAILS

ട്രൂനാറ്റ് ടെസ്റ്റ്: സർക്കാർ തീരുമാനം നടപ്പാക്കാൻ സഊദിയിൽ പറ്റാത്ത സാഹചര്യമാണെങ്കിൽ പുനഃപരിശോധന നടത്തും: മന്ത്രി കെ.ടി. ജലീൽ

  
backup
June 20 2020 | 20:06 PM

minsiter-with-reporters-in-saudi
    റിയാദ്: ട്രൂനാറ്റ് ടെസ്റ്റ് നടത്തണമെന്ന സർക്കാർ തീരുമാനത്തിൽ സഊദിയിൽ ഇത് നടപ്പാക്കാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ അക്കാര്യം പുനഃപരിശോധന നടത്തുമെന്ന് മന്ത്രി കെ.ടി. ജലീൽ. സഊദിയിൽ പുതിയ നിബന്ധന എങ്ങനെ നടപ്പാക്കാൻ പറ്റും എന്നത് പരിശോധിച്ചുവരികയാണെന്നും
ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് റാപ്പിഡ് ടെസ്റ്റിനോ മറ്റോ ഉള്ള സാധ്യത ആരാഞ്ഞുവരികയാണെന്നും മന്ത്രി വ്യക്തമാക്കി. ഒരുനിലക്കും സർക്കാരി​​ന്റെ തീരുമാനം നടപ്പാക്കാൻ പറ്റാത്ത ഒരു സാഹചര്യമാണെങ്കിൽ അക്കാര്യം അപ്പോൾ ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച ‘മീറ്റ് ദ മിനിസ്​റ്റർ‘ ഓൺലൈൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
    സഊദിയിലെ പ്രവാസികളുടെ യാത്രാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സംസ്ഥാനം പ്രതിജ്ഞാബദ്ധമാണ്.  അതിനു വേണ്ട നയ നിലപാടുകളാണ് കൈക്കൊള്ളുക. വിദേശത്തു നിന്നും വരുന്നവർ ഏതെങ്കിലുമൊരു പരിശോധന പൂർത്തിയാക്കി കൊവിഡ് ബാധിച്ചിട്ടില്ലെന്ന് ഉറപ്പു വരുത്തുക എന്നത് മാത്രമാണ് പുതിയ നിർദേശം കൊണ്ട് ലക്ഷ്യം വെക്കുന്നതെന്നും, പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് നിർബന്ധമാക്കിയ കൊവിഡ് പരിശോധന സഊദിയിൽ  നിന്നും മടങ്ങുന്നവർക്ക് യാതൊരു വിധ പ്രയാസവും  സൃഷ്​ടിക്കില്ലെന്നും  മന്ത്രിപറഞ്ഞു. 
 
    മഹാമാരി മൂലം ലോകത്ത് എല്ലാവരും പ്രയാസത്തിൽ ആണ്. കേരളത്തിലും സ്ഥിതി മറിച്ചല്ല. പ്രവാസികൾ ക്ഷമയോടെ കാത്തിരിക്കണം. മടക്കയാത്ര അൽപ്പം നീണ്ടാലും കൊവിഡ് വ്യാപനം ഉണ്ടാവാതിരിക്കാൻ ജാഗ്രതയും സൂക്ഷമതയും ഉണ്ടാവേണ്ടതുണ്ട്. ഗർഭിണികളും 60 വയസിന്​ മുകളിലുള്ളവരും കുട്ടികളുമെല്ലാം കൂടുതലായി ഗൾഫ് നാടുകളിൽ നിന്നും മടങ്ങുന്നവരിൽ ഉണ്ട്. യാത്രക്കാർ കോവിഡ് പരിശോധനക്ക്​ പകരം പി.പി.ഇ കിറ്റുകൾ ധരിച്ചു ചെയ്യുന്നത് മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന വിദഗ്ധ ഡോക്ടർമാരുടെ ഉപദേശങ്ങൾ ഉണ്ടെന്നും അത് പ്രായോഗികമല്ലെന്നും മന്ത്രി പറഞ്ഞു.
 
    കൊവിഡ് മൂലം മരിച്ചവർക്ക് ധന സഹായം പ്രഖ്യാപിച്ചിട്ടില്ല. അതു പ്രഖ്യാപിക്കുമ്പോൾ ഗൾഫിൽ മരിച്ചവരേയും പരിഗണിക്കുമെന്ന് ചോദ്യത്തിനുത്തരമായി മന്ത്രി പറഞ്ഞു.
ലോകം മുഴുവൻ അസാധാരണ പ്രതിസന്ധിയെയാണ് നേരിടുന്നതെന്നും അതിന്റെ ഭാഗമായുള്ള ബുദ്ധിമുട്ടുകളും കെടുതികളും എല്ലാ രാജ്യങ്ങളിലുമുണ്ടെന്നും ഈ ദുരിത കാലത്തെ നേരിടാൻ അല്പം ക്ഷമ കാണിക്കാൻ നാമെല്ലാവരും തയാറാകണമെന്നും മന്ത്രി പറഞ്ഞു. .
 
    ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡൻറ്​ ജലീൽ കണ്ണമംഗലം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സാദിഖലി തുവ്വൂർ സ്വാഗതവും മുസ്തഫ പെരുവള്ളൂർ നന്ദിയും പറഞ്ഞു. പി.എം. മായിൻകുട്ടി, അബ്​ദുറഹ്​മാൻ തുറക്കൽ, കബീർ കൊണ്ടോട്ടി, സുൽഫിക്കർ ഒതായി, ഗഫൂർ കൊണ്ടോട്ടി, നാസർ കരുളായി, മൻസൂർ എടക്കര, ബിജുരാജ് രാമന്തളി, പി കെ സിറാജ്, ഹാഷിം കോഴിക്കോട് എന്നിവർ സംബന്ധിച്ചു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago