HOME
DETAILS
MAL
നഷ്ടപരിഹാരത്തുക ഹാജരാക്കാന്‍ ഹൈക്കോടതി
backup
April 20 2017 | 19:04 PM
കൊച്ചി: കൊച്ചി മെട്രോ നിര്‍മ്മാണത്തിന് കളമശേരിയിലെ അപ്പോളോ ടയേഴ്സിന്റെ ഭൂമി ഏറ്റെടുത്ത വകയില്‍ നല്‍കാനുള്ള നഷ്ടപരിഹാരത്തുകയുടെ 80 ശതമാനം ട്രഷറിയിലോ ദേശസാത്കൃത ബാങ്കിലോ നിക്ഷേപിച്ച് രസീത് ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഭൂമിയുടെ നഷ്ടപരിഹാരം സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് തങ്ങളുടെ ഭൂമിയില്‍ നടക്കുന്ന മെട്രോ നിര്‍മ്മാണം തടയണമെന്നാവശ്യപ്പെട്ട് അപ്പോളോ ടയേഴ്സ് അധികൃതര്‍ നല്കിയ ഹരജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്. മെട്രോ നിര്‍മ്മാണം തടയണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."