HOME
DETAILS

അമ്പലപ്പുഴശ്രീകൃഷ്ണ ക്ഷേത്രത്തിലെ ആഭരണങ്ങള്‍ കണ്ടെത്താന്‍ അന്വേഷണത്തിന് ഉത്തരവ്

  
backup
April 20 2017 | 20:04 PM

%e0%b4%85%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%95%e0%b5%83%e0%b4%b7%e0%b5%8d%e0%b4%a3-%e0%b4%95%e0%b5%8d%e0%b4%b7


അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നഷ്ടപ്പെട്ട ആഭരണങ്ങള്‍ കണ്ടെത്താന്‍ ദേവസ്വം കമ്മിഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞദിവസം ക്ഷേത്രത്തിലെ തിരുവാഭരണങ്ങളില്‍നിന്ന് നവരത്‌നങ്ങള്‍ പതിച്ച മുഖം, മാറ്, മാല എന്നിവ നഷ്ടപ്പെട്ടിരുന്നു. ഭക്തര്‍ നേരിട്ടറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ ദേവസ്വം കമ്മിഷണര്‍ സി.പി രാമപ്രസാദ് ക്ഷേത്രത്തിലെത്തിയിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ദേവസ്വം തിരുവാഭരണം കമ്മിഷണര്‍ എസ് പാര്‍വതിക്കാണ് അന്വേഷണ ചുമതല. നാറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് ആഭരണങ്ങള്‍. കഴിഞ്ഞ പതിനാലിന് ആഭരണങ്ങള്‍ പുറത്തെടുത്ത് ക്ഷേത്രം മേല്‍ശാന്തി കേശവന്‍ നമ്പൂതിരിക്ക് കൈമാറിയതായി അഡ്മിനിസ്‌ട്രേറ്റര്‍ മുരുകേശന്‍ പറഞ്ഞു. എന്നാല്‍ ഇത് തിരിച്ച് നല്‍കിയില്ലെന്നാണ് ആക്ഷേപം.
സംഭവത്തെ കുറിച്ച് പൊലിസും അന്വേഷണം ആരംഭിച്ചതായി അറിയുന്നു. അതേസമയം ആഭരണം മോഷണം പോയതാണോയെന്ന് പറയാന്‍ കഴിയില്ലെന്നും അന്വേഷണം ആരംഭിച്ചിട്ടേയുളളുവെന്നും കമ്മിഷണര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാടിന് കേന്ദ്രം അടിയന്തരമായി സഹായം നല്‍കണമെന്ന് നിയമസഭ; പ്രമേയം ഏകകണ്ഠമായി പാസ്സാക്കി

Kerala
  •  2 months ago
No Image

'ഞങ്ങള്‍ക്ക് മുന്നില്‍ ചുവന്ന രേഖകള്‍ ഒന്നുമില്ല' ഇതുവരെ സംയമനം പാലിച്ചത് യുദ്ധം ഒഴിവാക്കാന്‍, ഇനി അതില്ലെന്നും ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്

International
  •  2 months ago
No Image

കോഴിക്കോട് അത്തോളിയില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അന്‍പതോളം പേര്‍ക്ക് പരുക്ക്; രണ്ട് പേരുടെ നില ഗുരുതരം

Kerala
  •  2 months ago
No Image

യു.എസിനെ പരിഭ്രാന്തിയിലാക്കി സൈനികത്താവളത്തിന് മുകളില്‍ അജ്ഞാത ഡ്രോണുകള്‍;  ഉറവിടം കണ്ടെത്താനാവാതെ പെന്റഗണ്‍

International
  •  2 months ago
No Image

ആംബുലന്‍സ് ദുരുപയോഗം ചെയ്‌തെന്ന് പരാതി: സുരേഷ് ഗോപിക്കെതിരേ അന്വേഷണം 

Kerala
  •  2 months ago
No Image

നാല് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദ്ദേശം മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നാക്രമണം: കെസുധാകരന്‍

Kerala
  •  2 months ago
No Image

ചോറ്റാനിക്കരയില്‍ അധ്യാപക ദമ്പതികളും 2 മക്കളും മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

Kerala
  •  2 months ago
No Image

വീല്‍ച്ചെയറിലെ അനീതിയുടെ രൂപം 'അണ്ഡാ സെല്ല് മേം ദസ് സാല്‍'

National
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കുരുതി; അല്‍ അഖ്‌സ ആശുപത്രിയിലെ അഭയാര്‍ഥി ടെന്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം ആളിപ്പടര്‍ന്ന് തീ

International
  •  2 months ago