'മര്യാദയോടെ പെരുമാറണം' രാഷ്ട്രീയ നേതാക്കളോട് വനിതകള്‍
തിരുവനന്തപുരം: സ്ത്രീകളോട് മര്യാദയോടും ബഹുമാനത്തോടും പെരുമാറണമെന്ന് രാഷ്ട്രീയ നേതാക്കളെ ഓര്‍മപ്പെടുത്തി സാംസ്‌കാരിക രംഗത്തെ വനിതകള്‍. മന്ത്രി കെ.കെ ശൈലജയ്‌ക്കെതിരായ മുല്ലപ്പള്ളി രാമചന്ദ്രന്റെ വിവാദ പരാമര്‍ശത്തെ വിമര്‍ശിച്ചുകൊണ്ടാണ് അന്‍പതോളം വനിതകള്‍ ഒപ്പിട്ട പ്രസ്താവന. കേരളത്തിന്റെ രാഷ്ട്രീയ ആണധികാര പ്രമത്തത പൈശാചികാകാരം പൂണ്ടതിന്റെ ദൃശ്യമാണ് മുല്ലപ്പള്ളി രാമചന്ദ്രനിലൂടെ പുറത്തേക്കു വന്നതെന്നും സാറാ ജോസഫ്, കെ. അജിത, എസ്.ശാരദക്കുട്ടി തുടങ്ങിയവര്‍ ഒപ്പിട്ട പ്രസ്താവനയില്‍ പറയുന്നു.
രാഷ്ട്രീയരംഗത്ത് നേതൃത്വശേഷിയുള്ള സ്ത്രീകള്‍ക്ക് നേരെ ഇത്തരം പരസ്യമായ ആക്രമണങ്ങള്‍ ഇതാദ്യമല്ല.
മുന്‍മന്ത്രി ഗൗരിയമ്മ മുതല്‍ നിലവില്‍ മന്ത്രിമാരായ ജെ. മെഴ്‌സിക്കുട്ടിയമ്മ, കെ.കെ ശൈലജ വരെ പലതവണ അധിക്ഷേപത്തിന് ഇരകളായിട്ടുണ്ടെന്നും സ്ത്രീകളോട് മര്യാദയോടെയും ബഹുമാനത്തോടെയും പെരുമാറാന്‍ നിങ്ങളാണ് ആദ്യം പഠിക്കേണ്ടതെന്നും പ്രസ്താവനയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."