മൂന്നാം ദിനത്തില്‍ മൂന്നാം അങ്കത്തിന് പത്രിക നല്‍കി എം.കെ രാഘവന്‍
കോഴിക്കോട്: ഹാട്രിക് വിജയം തേടി കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്‍ പത്രിക സമര്‍പ്പണത്തിന്റെ മൂന്നാം ദിനത്തില്‍ ജില്ലാ കലക്ടര്‍ മുന്‍പാകെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. രാവിലെ 11 മണിയോടെ കലക്ടറേറ്റില്‍ എത്തിയാണ് നാലു സെറ്റ് പത്രിക കൈമാറിയത്.
എം.എ റസാഖ് മാസ്റ്റര്‍, അഡ്വ. പി.എം നിയാസ്, അഡ്വ. ഷാജു ജോര്‍ജ്, സി.പി നരേന്ദ്രനാഥ് എന്നിവര്‍ അദ്ദേഹത്തെ നാമനിര്‍ദേശം ചെയ്തു. നാല് സെറ്റ് പത്രികകളാണ് നല്‍കിയത്. ഡെമ്മി സ്ഥാനാര്‍ഥിയായി കെ.പി.സി.സി നിര്‍വാഹക സമിതി അംഗം യു.വി ദിനേശ്മണിയും പത്രിക സമര്‍പ്പിച്ചു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി. ശങ്കരന്‍, കണ്‍വീനര്‍ എം.എ റസാഖ് മാസ്റ്റര്‍, തെരഞ്ഞെടുപ്പു കമ്മിറ്റി ചെയര്‍മാന്‍ ഉമര്‍ പാണ്ടികശാല, ജനറല്‍ കണ്‍വീനര്‍ അഡ്വ. പി.എം നിയാസ് എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.
രാവിലെ പ്രമുഖ ഗാന്ധിയനും സ്വാന്ത്ര്യസമര സേനാനിയുമായ തായാട്ട് ബാലന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം. കമലം എന്നിവരെ സന്ദര്‍ശിച്ച ശേഷമാണ് എം.കെ രാഘവന്‍ പത്രികാ സമര്‍പ്പണത്തിന് എത്തിയത്. എം.സി മായിന്‍ഹാജി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം സുരേഷ് ബാബു, എം. വീരാന്‍കുട്ടി, എം.ടി പത്മ, എന്‍.സി അബൂബക്കര്‍, കെ.സി അബു, സി. മോയിന്‍കുട്ടി, യു.സി രാമന്‍, സി. വീരാന്‍കുട്ടി, കായക്കല്‍ അഷറഫ്, കായിക്കര ബാബു, എം. രാജന്‍, കെ. രാമചന്ദ്രന്‍, കെ.പി ബാബു, വി.സി ചാണ്ടി മാസ്റ്റര്‍, പി. മൊയ്തീന്‍, പി ഉഷാദേവി, കെ.വി സുബ്രഹ്മണ്യന്‍, കെ. മുഹമ്മദലി എന്നിവരും സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."