പ്രതിപക്ഷ നേതാവിന്റെ ഉപവാസ സമരത്തിനെതിരേ കേസ്
തിരുവനന്തപുരം: പ്രവാസികളെ തിരികെ കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമൊവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിയ ഉപവാസ സമരത്തിനെതിരേ പൊലിസ് കേസെടുത്തു.
കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനും സാമൂഹിക അകലം പാലിക്കാതെ സമരം നടത്തിയതിനും എപ്പിഡമിക് ആക്ട് പ്രകാരവും ഗതാഗത തടസം സൃഷ്ടിച്ചതിനുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള യു.ഡി.എഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരേ കേസെടുത്തിരിക്കുന്നത്.
സെക്രട്ടറിയേറ്റിനു മുന്നില്‍ ചെന്നിത്തല നടത്തുന്ന ഉപവാസ സമരത്തിന് പന്തല്‍ കെട്ടാന്‍ പൊലിസ് അനുവദിച്ചിരുന്നില്ല. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളുടെ ശക്തമായ പ്രതിഷേധത്തിനു വഴങ്ങി ചെറിയ പന്തല്‍ കെട്ടാന്‍ അനുവദിക്കുകയായിരുന്നു. പക്ഷേ പിന്നീട് യു.ഡി.എഫ് നേതാക്കളെയും പ്രവര്‍ത്തകരെയും കൊണ്ട് ചെറിയ പന്തല്‍ നിറഞ്ഞു കവിയുകയും സെക്രട്ടറിയേറ്റിനു മുന്നില്‍ ഗതാഗത തടസം ഉണ്ടാകുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."