മാനവികതയ്ക്കു മൂല്യാധിഷ്ഠിത വിദ്യാഭ്യാസം ആവശ്യം: അഹ്മദ് മുസ്‌ലിയാര്‍
മാണിയൂര്‍: മാനവികത വളര്‍ത്താന്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം സാര്‍വത്രികമാക്കണമെന്നും വിദ്യാഭ്യാസ രംഗങ്ങളില്‍ ഭൗതിക പഠനം മതപഠനത്തിനും മതപഠനം ഭൗതിക പഠനത്തിനും തടസമാകരുതെന്നും സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍.
പാറാല്‍ ശംസുല്‍ ഉലമ മെമ്മോറിയല്‍ ബുസ്താനുല്‍ ഉലൂം അറബിക് കോളജ് സംഘടിപ്പിച്ച പുതിയ ബാച്ചിന്റെ പഠനാരംഭ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൂര്‍വകാല പണ്ഡിതര്‍ രചിച്ച മതഗ്രന്ഥങ്ങള്‍ സമര്‍ഥമായി കൈകാര്യം ചെയ്യുന്നതോടൊപ്പം ഏറ്റവും ഉല്‍കൃഷ്ടമെന്ന് ഇസ്‌ലാം വിശേഷിപ്പിച്ച കാലോചിത വിജ്ഞാനീയങ്ങളില്‍ വ്യക്തമായ കാഴ്ചപ്പാടും പാഠവവുമുള്ള പണ്ഡിതരെ വാര്‍ത്തെടുക്കാന്‍ കഴിയണം. ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല കേരളേതര സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്ന വിദ്യാഭ്യാസ രീതി അവരുടെ സമൂഹത്തില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക്ു പരിഹാരമാണെന്നും അഹ്മദ് മുസ്‌ലിയാര്‍ പറഞ്ഞു.
സി.കെ.കെ മാണിയൂര്‍ അധ്യക്ഷനായി. ജംഷീദ് ബാഖവി ഹൈതമി ആമുഖ പ്രഭാഷണം നടത്തി. കെ.സി മുഹമ്മദ് ബാഖവി ഹുദവി സന്ദേശം അവതരിപ്പിച്ചു. പറമ്പത്ത് യൂസുഫലി ഹാജി സബാഹ് പ്രോജക്ട് ലോഞ്ച് ചെയ്തു. ഖലീലുറഹ്മാന്‍ കാശിഫി ബുര്‍ഹാന്‍ പഠന കിറ്റ് വിതരണോദ്ഘാടനം നടത്തി. മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി ഉപഹാര സമര്‍പ്പണം നടത്തി. സി.പി മൊയ്തീന്‍ ഹാജി, സി.കെ അബ്ദുറഹ്മാന്‍ ഹാജി, ഇബ്രാഹിം എടവച്ചാല്‍, ഹാഫിസ് അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ മുണ്ടേരി, അബ്ദുസമദ് മുട്ടം, ഹസന്‍ മുസ്‌ലിയാര്‍ ഏര്യം, ടി.പി കാദര്‍കുട്ടി, ഹനീഫ ഹാജി ചാലാട്, അബ്ദുറഹ്മാന്‍ ഹുദവി പാലത്തുങ്കര, ഉബൈദ് ഹുദവി ചാലാട്, അബ്ദുല്ല ഹുദവി തളിപ്പറമ്പ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."