HOME
DETAILS

തീവ്രവാദം തടയാനും സുരക്ഷ ഒരുക്കാനുമായി പൊലിസില്‍ ഏഴ് പുതിയ കമാന്‍ഡോ വിഭാഗം

  
backup
April 20 2017 | 20:04 PM

%e0%b4%a4%e0%b5%80%e0%b4%b5%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%a6%e0%b4%82-%e0%b4%a4%e0%b4%9f%e0%b4%af%e0%b4%be%e0%b4%a8%e0%b5%81%e0%b4%82-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7



തിരുവനന്തപുരം: പൊലിസിനെ നവീകരിക്കാനൊരുങ്ങി സര്‍ക്കാര്‍. സംസ്ഥാനത്തിന് ഭീഷണിയാകുന്ന തീവ്രവാദം തടയാനും, സുരക്ഷ കര്‍ശനമാക്കാനും, പ്രകൃതിക്ഷോഭം പോലുള്ള വെല്ലുവിളികള്‍ നേരിടുന്നതിനും കേരള പൊലിസിനെ സര്‍ക്കാര്‍ കൂടുതല്‍ സജ്ജമാക്കുന്നത്. ഇതിനായി ഏഴു പുതിയ കമാന്‍ഡോ വിങ് രൂപീകരിക്കാന്‍ തീരുമാനിച്ചു. കേരള പൊലിസില്‍ നിലവിലുള്ള ഇന്ത്യാ റിസര്‍വ് ബറ്റാലിയനു പുറമേയാണ് ഏഴ് സായുധസേനാ ബറ്റാലിയനുകളിലും ഓരോ കമാന്‍ഡോ വിഭാഗം രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി 210 കമാന്‍ഡോകളുടെ അധിക തസ്തിക സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ നിന്നും ഇവരെ നിയമിക്കുന്നതിനുള്ള അനുമതിയും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് നിലവിലുള്ള റാങ്ക് ലിസ്റ്റില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അഡൈ്വസ് മെമ്മോ അയക്കാന്‍ പി.എസ്.എസിയോട് ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടു.
മുപ്പതുപേര്‍ വീതമുള്ള കമാന്‍ഡോ വിഭാഗമാണ് ഓരോ ബറ്റാലിയനിലും രൂപീകരിക്കുന്നത്. ഒരു എ.പി.എസ്.ഐ (കമാന്‍ഡര്‍), ഒരു എ.പി.എ.എസ്.ഐ (അസിസ്റ്റന്റ് കമാന്‍ഡര്‍), മൂന്ന് ഹെഡ്‌കോണ്‍സ്റ്റബിള്‍ (സെക്ഷന്‍ കമാന്‍ഡര്‍), 30 കമാന്‍ഡോകള്‍ എന്നിവരുള്ള വിഭാഗമാണ് ഓരോ ബറ്റാലിയനിലും രൂപീകരിക്കുന്നത്. പുതുതായി രൂപീകരിക്കുന്ന വനിതാ ബറ്റാലിയനിലും ഒരു കമാന്‍ഡോ വിഭാഗം ഉണ്ടായിരിക്കും. ഓരോ വിങും അതാതു ബറ്റാലിയനുകളുടെ ചുമതലയുള്ള കമാന്‍ഡിങ് ഓഫിസറുടെ കീഴിലായിരിക്കും. പുതുതായി രൂപീകരിക്കുന്ന കമാന്‍ഡോ വിഭാഗങ്ങള്‍ക്ക് ദേശീയ ഏജന്‍സികളുടെ സഹായത്തോടെ ഏറ്റവും മികച്ച പരിശീലനം നല്‍കും. കുറ്റാന്വേഷണത്തിനായും ഇവരെ പ്രയോജനപ്പെടുത്തും. എല്ലാ ബറ്റാലിയനുകളിലും കമാന്‍ഡോ വിഭാഗം വരുന്നതോടെ ഓരോ പ്രദേശത്തുമുണ്ടാകുന്ന ആകസ്മിക സംഭവങ്ങള്‍, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍, സുരക്ഷാ പ്രശ്‌നങ്ങള്‍ എന്നിവ കൂടുതല്‍ ഫലപ്രദമായി കൈകാര്യം ചെയ്യാനാവും.
നിലവില്‍ മലപ്പുറം പാണ്ടിക്കാട്ടാണ് ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ (ഐ.ആര്‍) പ്രവര്‍ത്തിക്കുന്നത്. തീവ്രവാദപ്രവര്‍ത്തനങ്ങളെ നേരിടുന്നതിനായി 2008 ഡിസംബറിലാണ് ഐ.ആര്‍ കമാന്‍ഡോ വിങ് രൂപീകരിച്ചത്. സംസ്ഥാനത്ത് അടിയന്തരഘട്ടത്തില്‍ ഇവരുടെ സേവനമാണ് പ്രയോജനപ്പെടുത്തുന്നത്. ആര്‍മി, നേവി, എയര്‍ഫോഴ്‌സ്, ബി.എസ്.എഫ്, സി.ആര്‍.പി.എഫ് എന്നീ സേനകളുടെ വിവിധതരത്തിലുള്ള പരിശീലനവും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. ആദ്യത്തെ 9 മാസം പൊലിസ് സേനയുടെ പരിശീലനവും പിന്നീട് സംസ്ഥാനത്തിന് പുറത്തുവച്ച് കേന്ദ്രസേനകളുടെ പരിശീലനവും ഇവര്‍ക്ക് ലഭ്യമാക്കി.
റഗുലര്‍ വിങ്, കമാന്‍ഡോ വിങ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലാണ് സേനാംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. റഗുലര്‍ വിങ് സ്‌കോര്‍പ്പിയോണ്‍സ് എന്നും കമാന്‍ഡോ വിങ് തണ്ടര്‍ ബോള്‍ട്ട് എന്നുമാണ് അറിയപ്പെടുന്നത്. ഇതേ രീതിയിലായിരിക്കും പുതുതായി രൂപീകരിക്കുന്ന ഏഴു വിങിനും പരിശീലനം നല്‍കുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago
No Image

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

International
  •  a month ago
No Image

പി പി ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി സിപിഎം

Kerala
  •  a month ago
No Image

19 വർഷത്തെ കാത്തിരിപ്പ്,  സഹിക്കാൻ കഴിയാതെ മകനെ കാണാൻ വിമാനം കയറി സഊദിയിലെത്തി, പക്ഷെ കാണേണ്ടെന്നു പറഞ്ഞ് മുഖം തിരിച്ച് അബ്ദുറഹീം, ഒടുവിൽ വീഡിയോകോളിൽ ഒന്ന് കണ്ട് കണ്ണീരോടെ മടക്കം

latest
  •  a month ago
No Image

തുടർ തോൽവികളിൽ നിന്ന് കരകയറാതെ ബ്ലാസ്റ്റേഴ്സ്

Football
  •  a month ago
No Image

ഇളയരാജ നാളെഷാര്‍ജ അന്തര്‍ദേശീയ പുസ്തകോത്സവ വേദിയില്‍ 

uae
  •  a month ago
No Image

ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് കമ്പനികളില്‍ ഇഡി റെയ്ഡ്; 19 ഇടങ്ങളില്‍ ഒരുമിച്ച് പരിശോധന

National
  •  a month ago
No Image

പാതിരാ റെയ്ഡിൽ 'പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം'; ഡിജിപിക്ക് പരാതി നല്‍കി ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും

Kerala
  •  a month ago