കണ്ണൂരിലെത്തിയാല്‍ മൂക്ക് പൊത്തണം മാലിന്യമേ; സ്വാഗതം
കണ്ണൂര്‍: പാതയോരത്ത് കോര്‍പ്പറേഷന്റെ മുന്നറിയിപ്പ് ഒറ്റക്കാലില്‍ നില്‍പ്പുണ്ട്. 'ഇവിടെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് ശിക്ഷാര്‍ഹമാണ്'. കണ്ണൂര്‍ കലക്ടറേറ്റിനു വിളിപ്പാടകലെ കെ.വി.ആര്‍ ടവറിനു പിന്നിലാണ് കോര്‍പ്പറേഷന്‍ സ്ഥാപിച്ച മുന്നറിയിപ്പ് ബോര്‍ഡിനു താഴെ പരന്നുകിടക്കുന്ന മാലിന്യങ്ങള്‍. മാലിന്യക്കൂമ്പാരം കാരണം കണ്ണൂര്‍ നഗരഹൃദയം ചീഞ്ഞുനാറുകയാണ്.
ഉപ്പുമുതല്‍ കര്‍പ്പൂരം വരെ ഈ ചവറ്റു കൂനയിലുണ്ട്. ഇതുവഴി സഞ്ചരിക്കുന്നവരെ മൂക്കുപൊത്താന്‍ നിര്‍ബന്ധരാക്കുന്ന ദുര്‍ഗന്ധം, മാലിന്യങ്ങളുടെ പഴക്കം വെളിപ്പെടുത്തുന്നു. കാലവര്‍ഷം ശക്തിപ്രാപിച്ചതിനാല്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെ അടിഞ്ഞുകൂടി ഈ ഭാഗത്ത് രോഗഭീതിയുമുണ്ട്.
കലക്ടറേറ്റിന്റെ മൂക്കിന്‍ തുമ്പാത്താണു ജില്ലാഭരണകൂടത്തിനും കോര്‍പറേഷനും ഒരുപോലെ നാണക്കേടുണ്ടാക്കുന്ന മാലിന്യക്കൂമ്പാരം. ഈഭാഗത്തെ മാലിന്യം നീക്കാനോ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താനോ യാതൊരു നടപടിയും കോര്‍പ്പറേഷന്‍ അധികൃതര്‍ ഇതുവരെ എടുത്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."