പി.പി സുനീര്‍ പത്രിക സമര്‍പ്പിച്ചു
കല്‍പ്പറ്റ: വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ രണ്ടു സ്ഥാനാര്‍ഥികള്‍ കൂടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.പി സുനീര്‍, സ്വതന്ത്ര സ്ഥാനാര്‍ഥി മലപ്പുറം മണിമൂളി പാലാട് മേപ്പുറത്ത് വീട്ടില്‍ ഷിജോ എം. വര്‍ഗീസ് എന്നിവരാണ് ഇന്നലെ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ എ.ആര് അജയകുമാറിന് നല്‍കിയത്.
ഇന്നലെ രാവിലെ ഒന്‍പതിന് തൃക്കൈപ്പറ്റ മുക്കം കുന്നില്‍ പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന് വസന്തകുമാറിന്റെ സ്മൃതി കുടീരത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തിയ ശേഷമാണ് പി.പി സുനീര്‍ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. കല്‍പ്പറ്റ സര്‍വിസ് സഹകരണ ബാങ്ക് പരിസരത്തെ പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി ഓഫിസില്‍ നിന്നും പതിനൊന്ന് മണിയോടെ സ്ഥാനാര്‍ഥിയെ ആനയിച്ചുകൊണ്ടുള്ള പ്രകടനം ആരംഭിച്ചു. തുടര്‍ന്ന് 11.30 ഓടെ കലക്ടറേറ്റിലെത്തിയാണ് പത്രിക നല്‍കിയത്. സി.കെ ശശീന്ദ്രന് എം.എല്‍.എ, മുന്‍ എം. എല്‍.എ.എം വി. ശ്രേയാംസ് കുമാര്‍, പി. സന്തോഷ് കുമാര്‍, ആലീസ് മാത്യു എന്നിവരും എല്‍.ഡി.എഫിലെ വിവിധ ഘടകകക്ഷി നേതാക്കളും സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."