ഉരുവച്ചാലില്‍ ബസില്‍ കയറിപ്പറ്റാന്‍ നെട്ടോട്ടം
ഉരുവച്ചാല്‍: ഉരുവച്ചാല്‍ ടൗണില്‍ ബസില്‍ കയറണമെങ്കില്‍ യാത്രക്കാര്‍ നെട്ടോട്ടമോടണം.സ്‌കൂള്‍ സമയങ്ങളിലാണ് വിദ്യാര്‍ഥികളെ കയറ്റാതെ സ്വകാര്യബസുകള്‍ പരക്കപാച്ചില്‍ നടത്തുന്നത്. സ്റ്റോപ്പില്‍ വിദ്യാര്‍ഥികളെ കാണുമ്പോള്‍ ബസ് നിര്‍ത്താതെ പോവുകയാണ്. ഇറങ്ങാനുള്ളവര്‍ക്ക് സ്‌റ്റോപ്പില്‍ നിന്നും വളരെ ദൂരെയാണ് ബസ് നിര്‍ത്തികൊടുക്കുന്നത്. യാത്രക്കാര്‍ ഇറങ്ങുന്നതിനു മുന്‍പ് ചില ബസുകള്‍ മുന്‍പോട്ടെടുക്കുന്നത് അപകടത്തിന് കാരണമാവുകയാണ്. സ്റ്റോപ്പില്‍ നില്‍ക്കുന്നവര്‍ ദൂരെ ബസ് നിര്‍ത്തുമ്പോള്‍ പുറകെ ഓടി കയറുന്നതും അപകടത്തിനിടയാക്കുന്നുണ്ട്. ഇന്നലെ രാവിലെ ഉരുവച്ചാല്‍ ടൗണില്‍ നിന്ന് മട്ടന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബസിന്റെപിറക് വശത്ത് കുടി
കയറാനുള്ള ശ്രമത്തില്‍ യുവതി റോഡിലേക്ക് വീണു.ഇത് കണ്ട നാട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ബസ് ഉടന്‍ നിര്‍ത്തിയതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു. ഉരുവച്ചാല്‍ മട്ടന്നൂര്‍ റൂട്ടിലും, കൂത്തുപറമ്പ് റൂട്ടിലുമാണ്‌രാവിലെ എട്ടുമണിമുതല്‍ ഒന്‍പതരവരെയാണ് യാത്രാദുരിതമേറുന്നത്. നിര്‍മ്മഗിരികോളജ്, റാണിജയ് സ്‌കൂള്‍ എന്നിവടങ്ങളില്‍ ബസുകള്‍ സ്‌റ്റോപ്പു ചെയ്യുന്നില്ലെന്ന പരാതിയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."