HOME
DETAILS

ഇന്ത്യയെ അറിയാനുള്ള ബിജു മാഷിന്റെ യാത്രക്ക് 16 വയസ്

  
backup
July 14 2016 | 19:07 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b5%86-%e0%b4%85%e0%b4%b1%e0%b4%bf%e0%b4%af%e0%b4%be%e0%b4%a8%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%ac%e0%b4%bf%e0%b4%9c%e0%b5%81

 

മാനന്തവാടി: ലോകത്തില്‍ ഏറെ വൈവിധ്യങ്ങള്‍ നിറഞ്ഞ രാജ്യമായ ഇന്ത്യയെ അറിയുന്നതിനായുള്ള ബിജു പോള്‍ എന്ന അധ്യാപകന്റെ യാത്രകള്‍ 16 വര്‍ഷം പിന്നിടുന്നു.
ചെറുകര എ.എല്‍.പി സ്‌കൂള്‍ അധ്യാപകനായ കാരക്കാമല പുതുശ്ശേരിയില്‍ ബിജു പോള്‍ 2000 ത്തിലാണ് ഇന്ത്യയുടെ ആത്മാവ് അറിയുന്നതിനായുള്ള യാത്രക്ക് തുടക്കം കുറിച്ചത്.
സുഹൃത്തിനോടൊപ്പം രാജസ്ഥാനിലേക്കായിരുന്നു ആദ്യ യാത്ര. പിന്നീട് ഇതുവരെയായി യാത്രകള്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ ഏകദേശം 22 സംസ്ഥാനങ്ങളിലായി 100 ഓളം ചരിത്ര സ്ഥലങ്ങള്‍ ബിജു സന്ദര്‍ശിച്ച് കഴിഞ്ഞു. സാധാരണ വിനോദ സഞ്ചാരികളില്‍ നിന്നും വിത്യസ്തമായി ഓരോ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോഴും ആ പ്രദേശത്തിന്റെ ചരിത്ര പാശ്ചാത്തലം, സംസ്‌കാരം, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കാറുണ്ട്.


യാത്രാ വിവരണ കുറിപ്പുകള്‍ 1000 പേജ് കഴിഞ്ഞു. ആദ്യഘട്ട യാത്രാവിവരണം ബുക്ക് പ്രസാദകര്‍ അടുത്ത് തന്നെ പ്രസിദ്ധീകരിക്കും. സ്‌കൂള്‍ അവധി ദിവസങ്ങളിലാണ് ബിജു യാത്രകള്‍ നടത്താറുള്ളത്.
ബസിലും, ട്രെയിനിലും, കാല്‍നടയായും, വഴിയോരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ അന്തിയുറങ്ങിയും വളരെ ലളിതമായ രീതിയിലാണ് യാത്രകള്‍. വാഗാ അതിര്‍ത്തി, സുവര്‍ണ ക്ഷേത്രം, കാശ്മീര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെല്ലാം ബിജു ഇതിനോടകം സന്ദര്‍ശിച്ച് കഴിഞ്ഞു.
ചരിത്രത്തില്‍ ബിരുദവും ബി.എഡും കഴിഞ്ഞ ബിജു ഇന്ത്യയെ കുറിച്ചുള്ള ചരിത്രപരമായ കൗതുകങ്ങള്‍ നേരില്‍ മനസ്സിലാക്കുക എന്ന പ്രേരണയില്‍ നിന്നാണ് യാത്രകള്‍ ആരംഭിച്ചത്.
കാശ്മീരിലെ യാത്രക്കിടയില്‍ കാല്‍നടയായി പുരാതനമായ കോട്ട കാണാന്‍ പോവുകയും ത്രീവ്രവാദികളാണെന്ന് തെറ്റിദ്ധരിച്ച് സൈന്യത്തിന്റെ വെടിവെപ്പില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടതുമാണ് യാത്രകളില്‍ ബിജു നടുക്കത്തോടെ ഓര്‍ക്കുന്നത്. ഒറീസയിലെ കുത്തിയകൊണ്ടയിലെ ആദിവാസികള്‍ മണിക്കൂറുകള്‍ പ്രയത്‌നിച്ച് നെല്‍മണി കൊണ്ട് നിര്‍മിച്ച നല്‍കിയ കുരിശ് രൂപം അപൂര്‍വ നിധിയായി ബിജു ഇന്നും കാത്ത് സൂക്ഷിക്കുകയാണ്.
അടുത്ത ഓണക്കാല അവധിക്ക് പഞ്ചാബിലേക്ക് യാത്ര നടത്താനുള്ള തയാറെടുപ്പിലാണ് ബിജു. കൊമ്മയാട് സെന്റ് സെബാസ്റ്റ്യന്‍സ് എല്‍.പി സ്‌കൂള്‍ അധ്യാപികയായ ഭാര്യ ബീന, മക്കളായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി സോന, ഏഴാം ക്ലാസ് വിദ്യാര്‍ഥിനി അയന എന്നിവര്‍ ബിജുവിന്റ യാത്രകള്‍ക്ക് പൂര്‍ണ പിന്തുണയും നല്‍കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

latest
  •  17 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  17 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  17 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  17 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  17 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  17 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  17 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  17 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  17 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  17 days ago