അസി. മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ അക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥനാണെന്ന വ്യാജേന ആര്‍.ടി ഓഫിസില്‍ എത്തുന്നവരെ പറ്റിച്ച് പണം തട്ടിയെടുക്കുന്ന മുന്‍ കണ്‍സള്‍ട്ടന്റ് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ അക്രമിച്ച കേസില്‍ അറസ്റ്റില്‍.
കാഞ്ഞിരക്കാട് റയോണ്‍പുരം ഭാഗത്ത് പാലത്തിങ്കല്‍ പുത്തന്‍പുരയില്‍ ഇപ്പോള്‍ കൊഴുവേലിപ്പടി പുളിമൂട്ടില്‍ മൂസയുടെ വീട്ടില്‍ വാടക താമസക്കാരനുമായ റഹീം(72) ആണ് അറസ്റ്റിലായത്. ഇയാളുടെ പെരുമാറ്റ ദൂഷ്യത്തെത്തുടര്‍ന്ന് കണ്‍സള്‍ട്ടന്റ് ഓഫിസ് പൂട്ടിപ്പോയിരുന്നതായി പൊലിസ് അറിയിച്ചു. തുടര്‍ന്ന് പട്ടാല്‍ ആര്‍.ടി ഓഫീസിനു സമീപം ഡിപ്പാര്‍ട്ട്‌മെന്റ് വാഹനത്തിനടുത്ത് നിന്ന് ആര്‍.ടി ഓഫിസിലേക്ക് പോകുന്ന ആളുകളുടെ കൈയില്‍ നിന്നു വാഹനരേഖകളും പണവും വാങ്ങുകയായിരുന്നു പതിവ്.
പണമെടുത്തിട്ട് രേഖകള്‍ തിരികെ കൊടുത്തില്ലയെന്ന് ധാരാളം പരാതി ഉയര്‍ന്നതിരെത്തുടര്‍ന്ന് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സത്യന്‍ ഇയാളെ വിലക്കിയിരുന്നു. ഇതിന്റെ വൈരാഗ്യത്താല്‍ റഹീം എ.എം.വി.ഐ.എ ആക്രമിക്കുകയായിരുന്നു. പരുക്കു പറ്റിയ ഇദ്ദേഹം ചികിത്സയിലായിരുന്നു. എ.എം.വി.ഐ.എയുടെ മൊഴിയെടുത്ത് കേസെടുത്ത പെരുമ്പാവൂര്‍ പൊലിസ് റഹീമിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
റഹീമിനെതിരെ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പെരുമ്പാവൂര്‍ സ്റ്റേഷനില്‍ മാത്രം ഇരുപതിലധികം കേസുകള്‍ നിലവിലുണ്ടെന്ന് പൊലിസ് അറിയിച്ചു. ഇതില്‍ മൂന്ന് കേസുകള്‍ പൊലിസുകാരുടെയും ജോ. ആര്‍.ടിയുടെയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനാണ്.
പെരുമ്പാവൂര്‍ കോടതിയില്‍ചെന്ന് ബഹളമുണ്ടാക്കിയതിനും മുഖ്യമന്ത്രി പങ്കെടുത്ത ഡിവൈ.എസ്.പി ഓഫിസ് ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ചടങ്ങില്‍ മദ്യപിച്ച് തള്ളിക്കയറാന്‍ ശ്രമിച്ചതിനും കേസുകള്‍ നിലവിലുണ്ട്. ഇന്‍സ്‌പെക്ടര്‍ സുമേഷിന്റെ നിര്‍ദേശപ്രകാരം സബ് ഇന്‍സ്‌പെക്ടര്‍മാരായ ലൈസാദ് മുഹമ്മദ്, കെ.പി എല്‍ദോസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."