HOME
DETAILS
MAL
ഓവുചാലിന്റെ സ്ലാബ് തകര്‍ന്ന് കാല്‍നട യാത്രികര്‍ക്കു ഭീഷണി
backup
July 06 2018 | 07:07 AM
തളിപ്പറമ്പ്: തളിപ്പറമ്പ് മാര്‍ക്കറ്റിലേക്ക് ചരക്കു വാഹനങ്ങളുള്‍പ്പെടെ പ്രവേശിക്കുന്ന പ്രധാന റോഡിനു നടുവില്‍ ഓവുചാലിന്റെ സ്ലാബ് തകര്‍ന്ന് അപകട ഭീഷണി ഉയര്‍ത്തുന്നു. സംസ്ഥാനപാതയില്‍ മദ്റസ സ്റ്റോപ്പില്‍നിന്ന് മാര്‍ക്കറ്റിലേക്കുള്ള റോഡിലാണ് കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയായി സ്ലാബ് തകര്‍ന്ന് കുഴി രൂപപ്പെട്ടത്. ഒരുമാസം മുമ്പ് രൂപപ്പെട്ട കുഴിയടക്കണമെന്ന നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തിന് നഗരസഭ ഇതുവരെ പരിഗണന നല്‍കിയിരുന്നില്ല. ഇതില്‍ പ്രതിഷേധമെന്ന രീതിയിലാണ് അജ്ഞാതര്‍ കുളിയിലേക്ക് സിമന്റ് സ്ലാബ് ഇട്ടത്. സ്ലാബ് റോഡിലേക്ക് ഉയര്‍ന്ന് നില്‍ക്കുന്നതാണ് അപകട ഭീഷണി ഉയര്‍ത്തുന്നത്. കുഴി സ്ലാബിട്ട് റോഡ് ഗതാഗതം സുഗമമാക്കാന്‍ നഗരസഭ അടിയന്തിരമായി ഇടപെടണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."