HOME
DETAILS
MAL
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരണം പരിഗണനയിലെന്ന് മുസ്ലിം ലീഗ്
backup
June 21 2020 | 08:06 AM
മലപ്പുറം: വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരണം പരിഗണനയിലുള്ള വിഷയമാണെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പരസ്യമായ കൂട്ടുകെട്ടുണ്ടാക്കിയ സി.പി.ഐ.എമ്മിന് എന്നാണ് ഇവര്‍ വര്‍ഗീയ പാര്‍ട്ടിയായി മാറിയതെന്നും മജീദ് ചോദിച്ചു.
തദ്ദേശതെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം എസ്.ഡി.പി.ഐയുമായും വെല്‍ഫെയര്‍ പാര്‍ട്ടിയുമായും പരസ്യമായ സഖ്യത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നും മജീദ് ആരോപിച്ചു.
വിജയ സാധ്യതയാണ് പാര്‍ട്ടിയുടെ മുന്‍ഗണന. യൂത്ത് ലീഗ് പറയുന്നത് അവരുടെ അഭിപ്രായമാണ്. എല്ലാവര്ക്കും അഭിപ്രായം പറയാനുള്ള അവകാശം പാര്‍ട്ടിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വെല്‍ഫെയര്‍പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടുന്നത് ശരിയല്ലെന്ന് യൂത്ത് ലീഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."