HOME
DETAILS
MAL
അവശ്യസാധന വില കുതിച്ചുയരുമ്പോള്‍ മന്ത്രി ഉറങ്ങുന്നു: ചെന്നിത്തല
backup
April 20 2017 | 20:04 PM
തിരുവനന്തപുരം: നാട്ടില്‍ അവശ്യസാധന വില കുതിച്ചുയരുമ്പോള്‍ മന്ത്രി തിലോത്തമന്‍ ഒന്നുമറിയാതെ ഉറങ്ങുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളാ സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് പൊതുവിതരണ മേഖല തകര്‍ന്നു. ഭക്ഷ്യധാന്യങ്ങള്‍ റേഷന്‍കടയില്‍നിന്ന് കിട്ടുന്നില്ല. സ്റ്റാറ്റിയൂട്ടറി റേഷന്‍ സമ്പ്രദായം സര്‍ക്കാര്‍ അട്ടിമറിച്ചു. ഭക്ഷ്യധാന്യങ്ങള്‍ നല്‍കാന്‍ സാധിക്കാത്തതിനാല്‍ ഉപഭോക്താക്കളുമായി വഴക്കിടേണ്ട ഗതികേടിലാണ് വ്യാപാരികള്‍. റേഷന്‍ മുന്‍ഗണനാ പട്ടികപോലും ഇതുവരെ തയാറായിട്ടില്ല. 13 ലക്ഷം പരാതികളാണ് ഇതുസംബന്ധിച്ച് വന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."