ഹരിത തെരഞ്ഞെടുപ്പ്: സ്കേറ്റിങ് പ്രചാരണം ശ്രദ്ധേയമായി
ആലപ്പുഴ: പൊതു തെരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ച് നടത്തുന്നതിനായി സ്കേറ്റിങ് പ്രചാരണം നടത്തി. ആലപ്പുഴ ബീച്ചില്‍ ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് ഗ്രീന്‍ പ്രോട്ടോകോള്‍ വിഭാഗവും ആലപ്പി സ്കേറ്റേഴ്സ് ക്ലബും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഫ്ളെക്സ് ബോര്‍ഡുകള്‍, പ്ലാസ്റ്റിക് തോരണങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുക, യോഗങ്ങളില്‍ നിന്നും സമ്മേളനങ്ങളില്‍ നിന്നും ഡിസ്പോസിബിള്‍ ഗ്ലാസുകള്‍, പ്ലേറ്റുകള്‍, പ്ലാസ്റ്റിക് ബോട്ടിലുകള്‍, പ്ലാസ്റ്റിക് ഹാരങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുക, പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങള്‍, പോളിങ് കേന്ദ്രങ്ങള്‍, കൗണ്ടിങ് കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുക തുടങ്ങിയവയാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍.
ഹരിത തെരഞ്ഞെടുപ്പ് സന്ദേശങ്ങളുടെ പ്രചാരണ ബോര്‍ഡുകളും ബാനറുകളും പ്രദര്‍ശിപ്പിച്ച് ക്ലബ് അംഗങ്ങള്‍ പങ്കെടുത്ത സ്കേറ്റിങ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ്. സുഹാസ് ഫ്ളാഗ് ഓഫ് ചെയ്തു. അതോടൊപ്പം വി.വി പാറ്റ് യന്ത്രങ്ങളും ബീച്ചില്‍ വന്നവരെ പരിചയപ്പെടുത്തി.
ഗ്രീന്‍ പ്രോട്ടോകോള്‍ ജില്ല നോഡല്‍ ഓഫിസര്‍ ബിന്‍സ് സി. തോമസ് , ശുചിത്വ മിഷന് അസിസ്റ്റന്റ് കോഡിനേറ്റര്‍ കെ.പി ലോറന്‍സ്, എസ്. ഷിബു, ആലപ്പി സ്കേറ്റെഴ്സ് ഭാരവാഹികളായ ഡി. സുനില്‍, എസ്. സജു എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."