ക്രമസമാധാനപാലനവും കുറ്റാന്വേഷണവും വേര്‍തിരിക്കണം: ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ ക്രമസമാധാനപാലനവും കുറ്റാന്വേഷണവും വേര്‍തിരിക്കേണ്ട സമയം അതിക്രമിച്ചെന്ന് ഹൈക്കോടതി. ഇതിനായി സര്‍ക്കാര്‍ നടപടിയെടുക്കണം.
കഴിവുകെട്ടവരും സ്വാധീനത്തിന് വഴങ്ങുന്നവരുമായ പൊലിസ് ഉദ്യോഗസ്ഥരെ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ അന്വേഷണം ഏല്‍പ്പിക്കുന്നത് പൊതുസമൂഹത്തോട് കാട്ടുന്ന അന്യായമാണെന്നും ഡിവിഷന്‍ ബെഞ്ച് കുറ്റപ്പെടുത്തി.
നെല്ലിയാമ്പതി ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ വിചാരണക്കോടതിയുടെ ശിക്ഷാവിധി ചോദ്യംചെയ്ത് നല്‍കിയ അപ്പീലിലാണ് പൊലിസിന്റെ കേസന്വേഷണത്തിലെ വീഴ്ചയെ കോടതി വിമര്‍ശിച്ചത്. കുറ്റാന്വേഷണത്തിനായി പ്രത്യേക വിഭാഗം വേണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.
നെല്ലിയാമ്പതി മന്ദംചോലയില്‍ ചന്ദ്രന്‍, തങ്കമണി കൊലക്കേസ് അന്വേഷണത്തില്‍ പൊലിസ് തിരിമറികാട്ടിയത് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ വിമര്‍ശനം ഉന്നയിച്ചത്. കൊല നടത്തിയശേഷം വിദേശത്തേക്കുകടന്ന രണ്ടാംപ്രതി പൗലോസിനെ രക്ഷിക്കാന്‍ 1992 നവംബര്‍ 11ന് നടന്ന ഇരട്ടക്കൊലപാതകം നവംബര്‍ 27 നാണ് നടന്നതെന്ന് പൊലിസ് രേഖപ്പെടുത്തിയിരുന്നു. ഇതിനെതിരേ നാട്ടുകാര്‍ രംഗത്തെത്തിയതോടെ കേസ് ക്രൈംബ്രാഞ്ചിന് വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."