കൃഷിയിടം നനക്കും, മൊബൈലിലൂടെ
ശ്രീകൃഷ്ണപുരം: കൃഷിയിടം എവിടെയാണെങ്കിലും മൊബൈല്‍ സാങ്കേതികവിദ്യ വഴി തോട്ടം നനക്കാനുള്ള പരീക്ഷണത്തില്‍ വിജയിച്ചിരിക്കുകയാണ് ജൈവ കര്ഷകന് വെള്ളൂര്‍ രാമകൃഷ്ണന്. പുഞ്ചപ്പാടത്തുള്ളമൂന്ന് ഏക്കര്‍ വരുന്ന കൃഷിയിടം തന്റെ മൊബൈല്‍ ടെക്നോളജി ഉപയോഗിച്ചാണ് നനക്കുന്നതെന്ന് കാട്ടുകുളം സ്വദേശിയായ രാമകൃഷ്ണന് പറയുന്നു. ചുട്ടു പൊള്ളുന്ന വെയിലില്‍ തന്റെ വാഴ, കവുങ്ങ് എന്നിവയുള്ള കൃഷിയിടം രണ്ടു നേരം നനക്കുന്നത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ്. വെള്ളം പമ്പ് ചെയ്യാന്‍ ഉപയോഗിക്കുന്ന മോട്ടോറുമായി മൊബൈല്‍ സിം ഘടിപ്പിച്ച ഉപകരണമാണ് ഈ സാങ്കേതിക വിദ്യ പ്രവര്‍ത്തിപ്പിക്കുന്നത്.
മൊബൈലില്‍നിന്ന് സിം ഘടിപ്പിച്ച ഉപകരണത്തിലേക്ക് ഒരു കോള്‍ ചെയ്താല്‍ ഉടന്‍ മോട്ടോര്‍ പ്രവര്‍ത്തിക്കും. മോട്ടോര്‍ പ്രവര്‍ത്തനം നിലക്കാന് മറ്റൊരു കാള്‍ ചെയ്യണം. മോട്ടോര്‍ പ്രവര്‍ത്തനം ആരംഭിച്ചാലും അവസാനിച്ചാലും മൊബൈലില്‍ അറിയാന്‍ സാധിക്കും. തമിഴ്നാട്ടിലുള്ള സുഹൃത്തുക്കള്‍ മുഖേനയാണ് ഈ സാങ്കേതിക വിദ്യയെക്കുറിച്ച് അറിഞ്ഞതെന്ന് രാമകൃഷ്ണന് പറയുന്നു.
10,000രൂപ മാത്രമാണ് ഇതിനു ചെലവ്. ശ്രീകൃഷ്ണപുരം എന്‍ജിനീയറിങ് കോളജ് അധ്യാപകന് അനുരാജ് സഹായിച്ചയവും മുതല്‍ക്കൂട്ടായി. ജലം പാഴാക്കാതെ ആവശ്യത്തിന് മാത്രം ഉപയോഗിക്കാം എന്നതാണ് ഇതിന്റെ നേട്ടം. ആരുടെയും സഹായവും ഇതിനു ആവശ്യമില്ല. ഇതുവഴി സമ്പുഷ്ടമായ കൃഷിയിടമായി വെള്ളൂര്‍ രാമകൃഷ്ണന്റെ കൃഷിയിടം മാറികഴിഞ്ഞിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."