മോട്ടോര്‍ ഉപയോഗിച്ചുള്ള ജലസേചനത്തിന് നിയന്ത്രണം
അഗളി: രൂക്ഷമായ കുടിവെള്ള ക്ഷാമത്തെ പ്രതിരോധിക്കാന്‍ കടുത്ത തീരുമാനങ്ങളുമായി അഗളി, പുതൂര്‍ പഞ്ചായത്തുകള്‍. കൃഷിയാവശ്യത്തിനും മറ്റും അനധികൃത ജലമൂറ്റ് വ്യാപകമായതോടെയാണ് പഞ്ചായത്തുകളുടെ നടപടി. കൃഷിയാവശ്യത്തിന് വൈദ്യുതി ചാര്‍ജില്ലാത്തതിനാല്‍ സ്വകാര്യ വ്യക്തികള്‍ തങ്ങളുടെ കൃഷിയിടത്തിലെ മോട്ടോര്‍ ഉപയോഗം അനിയന്ത്രിതമായി തുടരുന്നതായി വ്യപകമായി ആക്ഷേപം ഉയര്‍ന്നിരിന്നു.
തീരുമാനപ്രകാരം മോട്ടോര്‍ ഉപയോഗിച്ച് ജലസേചനം നടത്തുന്നതിന് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഗളി, പുതൂര്‍ പഞ്ചായത്ത് പ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി അംഗങ്ങളും കര്‍ഷകരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനമുണ്ടായത്.
തീരുമാന പ്രകാരം ഇന്ന് മുതല്‍ ചൊവ്വാഴ്ച രാവിലെ ആറുവരെ ഭവാനിപുഴയോരത്തെ മുഴുവന്‍ മോട്ടോറുകളും നിര്‍ത്തിയിടും. മേഖലയിലെ മുഴുവന്‍ കര്‍ഷകരേയും രണ്ട് മേഖല തിരിച്ചിട്ടുണ്ട്. ചിണ്ടക്കിമുതല്‍ തേക്ക് വട്ട ചെക്ക് ഡാംവരെ ഒന്നാം മേഖലയായും അവിടുന്ന് താഴോട്ട് രണ്ടാം മേഖലയായും തിരിച്ചിട്ടുണ്ട്. ഇത് പ്രകാരം ഏപ്രില്‍ രണ്ടിന് രാവിലെ ആറു മുതല്‍ വ്യാഴാഴ്ച രാവിലെ ആറ്മണിവരെ ചിണ്ടക്കിമുതല്‍ ഡാം വരെ ഉള്‍പ്പെടുന്ന ഒന്നാം മേഖലയിലെ മോട്ടോറുകള്‍ പ്രവര്‍ത്തിക്കാം.
തുടര്‍ ദിവസങ്ങളിലും ഇതേ റൊട്ടേഷന്‍ രീതിതന്നെയാണ് നിലവിലുണ്ടാവുക. കൂടാതെ ഈ നിയമം ഒന്നാം മേഖലയിലെ കനാലുകള്‍ക്കും ബാധകമാകും. തീരുമാനങ്ങള്‍ ലംഘിക്കുന്നവരുടെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാന്‍ കമ്മിറ്റി പഞ്ചായത്തുകളോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു. മോട്ടോറുപയോഗിച്ച് ജലസേചനം നടത്തുന്നതിനെതിരേ പഞ്ചായത്ത് വിളിച്ച് ചേര്‍ത്ത യോഗം പഞ്ചായത്ത് പ്രസിഡന്റ് ജോതി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."