ഹജ്ജ് രണ്ടാംഘട്ട പഠന ക്യാംപ് 23ന്
കൊച്ചി: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷം ഹജ്ജിന് ജില്ലയില്‍ നിന്നും അവസരം ലഭിച്ചിട്ടുള്ള 787 ഹാജിമാര്‍ക്കുള്ള രണ്ടാംഘട്ട ഏകദിന പഠന ക്യാംപ് 23ന് രാവിലെ എട്ടിന് കണ്ടന്തറ മുസ്ലിം ജമാഅത്ത് ഓഡിറ്റോറിയത്തില്‍ നടത്തുമെന്ന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ജില്ലാ ട്രെയിനര്‍ അറിയിച്ചു. ട്രെയിനര്‍ സി.എം അസ്കറിന്റെ അധ്യക്ഷതയില്‍ ആരംഭിക്കുന്ന ക്യാംപിന്റെ ഉദ്ഘാടനം കേരള സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന് നിര്‍വഹിക്കും. മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, ആന്റണി ജോണ്‍, എല്‍ദോസ് കുന്നപ്പിള്ളി, എല്‍ദോ എബ്രഹാം തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പഠനക്ലാസ് നടത്തും. വൈകിട്ട് 4.30ന് നടക്കുന്ന സമാപന പ്രാര്‍ഥനക്ക് പെരുമ്പാവൂര്‍ ടൗണ്‍ മസ്ജിദ് ഇമാം ഷിഹാബുദ്ദീന് ഫൈസി നേതൃത്വം നല്‍കും.
ഹജ്ജിന് അവസരം ലഭിച്ചിരിക്കുന്ന മുഴുവന്‍ ഹാജിമാരും 18ന് മുന്‍പായി മുഴുവന്‍ തുകയും ബാങ്കില്‍ അടച്ച് രസീത് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസില്‍ എത്തിക്കേണ്ടതാണെന്നും ജില്ലാ ട്രൈനര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."