ഇന്ത്യ പിടിക്കാന്‍ വയനാട് വഴി
മലപ്പുറം: രാജ്യത്തിന്റെ ഭരണചക്രം തിരിക്കാനുള്ളവനെന്ന് വിശേഷണമുള്ള രാഹുല്‍ ഗാന്ധി കേരളത്തിലെ ഏറ്റവും കുറവ് ജനസംഖ്യയുള്ള വയനാട് ജില്ല ഉള്‍പ്പെടുന്ന വയനാട് ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുത്തതിന്റെ പിന്നിലെന്തായിരിക്കും?. മൂന്ന് ജില്ലകളില്‍ പരന്ന് കിടക്കുന്ന ലോക്‌സഭാ മണ്ഡലം, യു.പി.എക്ക് ശക്തമായ പിന്തുണയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളോട് ചേര്‍ന്ന ഒരേയൊരുജില്ല തുടങ്ങിയ സവിശേഷതകള്‍ മാത്രമല്ല ഉള്ളത്.
ഉത്തരേന്ത്യയില്‍ പ്രതീക്ഷിച്ച ചലനമുണ്ടായില്ലെങ്കില്‍ ദക്ഷിണേന്ത്യയില്‍ പരമാവധി നേട്ടം കൊയ്താല്‍ ഡല്‍ഹിയിലേക്ക് വഴി എളുപ്പമാകുമെന്ന തിരിച്ചറിവാണ് വയനാട് തീരുമാനത്തിന് പിന്നില്‍. അഞ്ച് സംസ്ഥാനങ്ങളും മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യയിലും ചലനങ്ങളുണ്ടാക്കാമെന്നാണ് രാഹുലിന്റെയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും വിലയിരുത്തല്‍.
വയനാടിന്റെ വടക്ക്് കര്‍ണാടകത്തില്‍ 28 മണ്ഡലങ്ങളുണ്ട്്. ജെ.ഡി.എസ് സഖ്യത്തിന്റെ ഇവിടുത്തെ പോരാട്ടത്തിന് രാഹുലിന്റെ വരവ് ശൗര്യം പകരും. വയനാടിന്റെ തെക്ക് കിഴക്ക് തമിഴ്‌നാട്ടില്‍ 39 മണ്ഡലങ്ങളുണ്ട്്. കഴിഞ്ഞ യു.പി.എ സര്‍ക്കാരിന് തമിഴ്‌നാടിന്റെ പിന്തുണ നിര്‍ണായകമായിരുന്നു. ഡി.എം.കെയുമായുള്ള സഖ്യത്തോടെ പരമാവധി എം.പിമാരെ സമാഹരിക്കാന്‍ ചുരം കയറാനുള്ള ദൂരമേയുള്ളു. ആന്ധ്രയില്‍ 25ഉം തെലങ്കാനയില്‍ 17ഉം മണ്ഡലങ്ങളുണ്ട്്. കേന്ദ്രഭരണ പ്രദേശങ്ങളിലെ ഓരോ മണ്ഡലങ്ങള്‍കൂടിയാവുമ്പോള്‍ ദക്ഷിണേന്ത്യയില്‍ ആകെ 132 മണ്ഡലങ്ങളാവും. രാജ്യത്തിന്റെ 19 ശതമാനം പ്രദേശവും ദക്ഷിണേന്ത്യയുടെ ഭാഗമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."