അപ്രഖ്യാപിത വൈദ്യുതി മുടക്കത്തില്‍ പൊറുതിമുട്ടി പള്ളുരുത്തിക്കാര്‍
പള്ളുരുത്തി: അടിക്കടിയുണ്ടാക്കുന്ന അപ്രഖ്യാപിത പവര്‍ക്കട്ടില്‍ പൊറുതിമുട്ടിയിരിക്കുകയാണ് പള്ളുരുത്തി മേഖലയിലെ താമസക്കാര്‍. ദിവസത്തില്‍ നല്ലൊരു സമയം വൈദ്യുതിയില്ലാതെ കഴിച്ചുകൂട്ടേണ്ട അവസ്ഥയിലാണ്. മഴക്കാലം തുടങ്ങിയപ്പോള്‍ മരങ്ങളുടെ ശിഖരങ്ങള്‍ വെട്ടി മാറ്റുന്നതിന്റെ പേരില്‍ പകല്‍ സമയങ്ങളിലായിരുന്നു വൈദ്യുതി നിലച്ചിരുന്നതെങ്കില്‍ കഴിഞ്ഞ രണ്ടാഴ്
ച കാലമായി രാത്രിയിലും പകലും ഒരു പോലെ വൈദ്യുതി നിലക്കുകയാണ്. പഞ്ചായത്തുകളെ അപേക്ഷിച്ച് കൊച്ചിയടക്കമുള്ള സിറ്റികളില്‍ ഉയര്‍ന്ന വൈദ്യുതി നിരക്കാണ് ഈടാക്കുന്നത്. നഗരങ്ങളില്‍ ഇടതടവില്ലാതെ വൈദ്യുതി വിതരണം മുടങ്ങാതിരിക്കുന്നതിന് കൂടിയാണ് ഇത്തരത്തില്‍ ഉയര്‍ന്ന നിരക്ക് ഉപഭോക്താക്കളില്‍ നിന്നും വാങ്ങുന്നത്.
എന്നാല്‍ അമിത ചാര്‍ജ് ഈടാക്കിയിട്ടുപോലും കൃത്യമായി വൈദ്യുതി വിതരണം നടത്തുവാന്‍ വിദ്യുഛക്തി അധികര്‍ക്ക് കഴിയുന്നില്ല. അടിക്കടിയുള്ള വൈദ്യുതി മുടക്കം പലപ്പോഴും ഉപഭോക്താക്കളും, വൈദ്യുതി ജീവനക്കാരും തമ്മിലുള്ള ബഹളങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. വാങ്ങുന്ന പണത്തിന്റെ മൂല്യം കണക്കിലെടുത്ത് പൂര്‍ണ്ണതോതില്‍ വൈദ്യുതി വിതരണം പുനസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."