ബലാത്സംഗവും പിടിച്ചുപറിയും; മൂന്നുപേര്‍ അറസ്റ്റില്‍
കാഞ്ഞങ്ങാട്: ടെലിഫോണ്‍ സംഭാഷണം ഭര്‍ത്താവിനയച്ച് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഭര്‍ത്തൃമതിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ മൂന്നുപേരെ ഹൊസ്ദുര്‍ഗ് സി.ഐ എം.പി വിനീഷും സംഘവും അറസ്റ്റുചെയ്തു. ഞാണിക്കടവിലെ പ്രവാസിയുടെ ഭാര്യയായ മലയോരത്തെ യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ ബന്ധു മടിക്കൈ ബങ്കളം വൈനിങ്ങാലിലെ സമദ്, ഇതറിഞ്ഞ് സമദിനെയും ഭര്ത്തൃമതിയേയും ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ഫോണും തട്ടിയെടുത്തുവെന്ന പരാതിയില്‍ അയല്‍വാസികളായ ഞാണിക്കടവിലെ മഹറൂഫ്, ശംസീര്‍ എന്നിവരേയുമാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
ഹൊസ്ദുര്‍ഗ് ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ മൂന്നുപേരെയും റിമാന്റ് ചെയ്തു. ഭര്‍ത്തൃമതിയുടെ അകന്ന ബന്ധുവായ സമദിന് യുവതിയുമായി നേരത്തെ ബന്ധമുണ്ടായിരുന്നുവത്രേ. ഇവര്‍ തമ്മിലുള്ള സംഭാഷണം ഭര്‍ത്താവിന് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സമദ് യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്. ഇത് സമദില്‍ നിന്നറിഞ്ഞാണ് മറ്റു രണ്ടുപേരും യുവതിയെ ഭീഷണിപ്പെടുത്തി പണം പിടിച്ചുവാങ്ങിയതെന്നാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."