ലൈഫ് ഭവന പദ്ധതി: മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ ആദ്യ ഭവനത്തിന്റെ താക്കോല്‍ കൈമാറി
മൂവാറ്റുപുഴ: നിയോജക മണ്ഡലത്തില്‍ ലൈഫ് ഭവന പദ്ധതി പ്രകാരം നിര്‍മാണം പൂര്‍ത്തിയാക്കുന്ന ആദ്യഭവനത്തിന്റെ താക്കോല്‍ കൈമാറി. ആയവന ഗ്രാമപഞ്ചായത്തിലാണ് ആദ്യ ഭവനത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. താക്കോല്‍ ദാനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.എം അലിയാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി മുഖ്യപ്രഭാഷണം നടത്തി. ന
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുഭാഷ് കടയ്‌ക്കോട്ട്, മെമ്പര്‍മാരായ സാബു വള്ളോംകുന്നേല്‍, സിന്ധു ബെന്നി, പി.എസ് അജീഷ്, ജൂലി സുനില്‍, മെഴ്‌സി ജോര്‍ജ്, റെബി ജോര്‍ജ്, ദീപ ജിജിമോന്‍, പഞ്ചായത്ത് സെക്രട്ടറി ജയരാജ് എന്നിവര്‍ സംമ്പന്ധിച്ചു.
നിയോജക മണ്ഡലത്തില്‍ 11 പഞ്ചായത്തുകളിലും മൂവാറ്റുപുഴ നഗരസഭയിലുമായി ഭൂരഹിതരായ ഭവന രഹിതരുടെ 1636 അപേക്ഷകളും ഭൂമിയുള്ള ഭവന രഹിതരുടെ 2216 അപേക്ഷകളുമടക്കം ആകെ 3852 അപേക്ഷകളാണ് ലൈഫ് ഭവനപദ്ധതിയില്‍ ലഭിച്ചിരിക്കുന്നത്. നിയോജക മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത് പായിപ്ര ഗ്രാമപഞ്ചായത്തിലാണ്. പായിപ്രയില്‍ ഭൂമിയുള്ള ഭവന രഹിതരുടെ അപേക്ഷ 839 എണ്ണവും ഭൂരഹിത ഭവനരഹിതരുടെ അപേക്ഷകള്‍ 357 എണ്ണവുമടക്കം 1196 അപേക്ഷകരാണുള്ളത്.
ഭൂമിയില്ലാത്ത ഭവന രഹിതര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്ഥലം കണ്ടെത്തി ഫ്‌ളാറ്റ് സമുച്ചയമടക്കം നിര്‍മിച്ച് നല്‍കണമെന്നാണ് നിര്‍ദ്ദേശം.
ജനറല്‍ വിഭാഗത്തിന് നാല് ലക്ഷം രൂപയും എസ്.റ്റി വിഭാഗത്തിന് ആറ് ലക്ഷം രൂപയുമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഫണ്ടിന്റെ 20 ശതമാനം ഗ്രാമപഞ്ചായത്തുകളും 20ശതമാനം ബ്ലോക്ക് പഞ്ചായത്തും 20 ശതമാനം ജില്ലാ പഞ്ചായത്തും വകയിരുത്തണം. ബാക്കി വരുന്ന തുക സര്‍ക്കാര്‍ ലോണ്‍ ലഭ്യമാക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."