സുപ്രീംകോടതി കുറ്റക്കാരെന്ന് പരാമര്‍ശിച്ചവര്‍ ഭരണഘടനാ പദവി ഒഴിയണം: തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി
ചവറ: രാജ്യത്ത് വര്‍ഗീയ ചേരിതിരിവും കലാപവും ഉണ്ടാക്കാന്‍ ബോധപൂര്‍വം ശ്രമം നടത്തിയവര്‍ സുപ്രീം കോടതി പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ പദവികള്‍ ഒഴിയണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു. ദക്ഷിണ കേരളാ ലജ്‌നത്തുല്‍ മുഅല്ലിമീന്‍ ചവറ മേഖലാ ആസ്ഥാന മന്ദിര ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതര സംവിധാനത്തിന്റെ കടയ്ക്കല്‍ കത്തിവച്ച സംഭവമായി ഇന്നും ബാബറി ധ്വംസനം നിലനില്‍ക്കുന്നു എന്നും തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു. ആസ്ഥാനമന്ദിരം ദക്ഷിണ കേരളാ ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റ് കെ.പി. അബൂബക്കര്‍ ഹസ്രത്ത് ഉദ്ഘാടനം ചെയ്തു.
കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുത്ത തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിക്ക് ലജ്‌നത്തുല്‍ മുഅല്ലിമീന്‍ പ്രവര്‍ത്തകര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു. ചവറ മേഖലാ പ്രസിഡന്റ് എല്‍. അബ്ദുല്‍ സലാം മൗലവി അധ്യക്ഷത വഹിച്ചു. തേവലക്കര എ.ജലാലുദ്ദീന്‍ മുസ്ലിയാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹാഫിള് തല്‍ഹത്ത് അല്‍ ഖാസിമി, പി.മുഹമ്മദ് മൗലവി, തേവലക്കര അലിയാര് കുഞ്ഞ് മൗലവി, വി.എം ഇബ്രാഹിം കുട്ടി മുസ്‌ലിയാര്‍, കാസിം കുഞ്ഞ് മുസ്‌ലിയാര്‍, അബ്ദുല്‍ ഖരീം മൗലവി, കോയിവിള സുലൈമാന്‍ മുസ്‌ലിയാര്‍, അബ്ദുല്‍ മനാഫ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."