യു.ഡി.എഫ് ചുമരെഴുത്ത് നടത്തിയ മതില് തകര്‍ത്തു
ചെറുവത്തൂര്‍: യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചുമരെഴുത്ത് നടത്തിയ മതില് തകര്‍ത്തു. പി.വി.ടി പ്രദീപന്റെ ഉടമസ്ഥതയിലുള്ള പിലിക്കോട് കരപ്പാത്ത് പാതയോരത്തെ മതിലാണ് തകര്‍ത്തത്. ചെങ്കല്ല് കൊണ്ട് നിര്‍മിച്ച മതിലില്‍ ചുവരെഴുത്ത് നടത്തിയ നാല്പത് മീറ്ററോളം തകര്‍ത്ത നിലയിലാണ്. യു.ഡി.എഫ് മല്ലക്കര ബൂത്ത് കമ്മിറ്റി നേതൃത്വത്തില്‍ ഇന്നലെയാണ് ചുമരെഴുത്ത് നടത്തിയത്. യു.ഡി.എഫ് പിലിക്കോട് പഞ്ചായത്ത് കമ്മിറ്റി വൈസ് ചെയര്മാന് നവീന്‍ ബാബു ചന്തേര പൊലിസില്‍ പരാതി നല്കി. സി.പി.എം പ്രവര്‍ത്തകരാണ് സംഭവത്തിനു പിന്നിലെന്ന് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. കെ.പി കുഞ്ഞിക്കണ്ണന്, ഹക്കീം കുന്നില്‍, വി.കെ.പി ഹമീദലി, കരിമ്പില്‍ കൃഷ്ണന്, പി.കെ ഫൈസല്‍, അഡ്വ. കെ.കെ രാജേന്ദ്രന്, നിഷാം പട്ടേല്‍ ,നവീന്‍ ബാബു, കെ. കുഞ്ഞികൃഷ്ണന്, എ.വി കുഞ്ഞികൃഷ്ണന് സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."