കുഞ്ഞുങ്ങള്‍ക്ക് ഡി.എന്‍.എ റിപ്പോര്‍ട്ട് ഹാജരാക്കണം
റിയാദ്: പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങാനുദ്ദേശിക്കുന്ന സ്ത്രീകള്‍ക്ക് നിയമലംഘന കാലയളവില്‍ സഊദിയില്‍ ജനിച്ച കുഞ്ഞുങ്ങളുണ്ടെണ്ടങ്കില്‍ അവരുടെ ഡി.എന്‍.എ പരിശോധനാ സര്‍ട്ടിഫിക്കറ്റുകൂടി ഹാജരാക്കണം. സഊദി പാസ്‌പോര്‍ട്ട് വിഭാഗം ഉപമേധാവി ബ്രിഗേഡിയര്‍ മിസ്ഫര്‍ ബിന്‍ മന്‍സൂര്‍ ബിന്‍ ദലീം ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യം വിടുമ്പോള്‍ കൂടെ കൊണ്ടുപോകുന്നത് സ്വന്തം കുഞ്ഞിനെത്തന്നെയാണെന്ന് ഉറപ്പുവരുത്താനാണ് ഡി.എന്‍.എ പരിശോധന.
നിയമ ലംഘകരായി കഴിഞ്ഞ കാലയളവില്‍ ജനിച്ച കുഞ്ഞുങ്ങളുടെ ജനന സര്‍ട്ടിഫിക്കറ്റ് അഹ്‌വാലുല്‍ മദനി ഓഫിസുകളില്‍നിന്ന് തരപ്പെടുത്തണം. ഇതിനുശേഷം സ്വന്തം രാജ്യത്തിന്റെ നയതന്ത്ര കാര്യാലയങ്ങളില്‍നിന്ന് പാസ്‌പോര്‍ട്ടോ മറ്റ് രേഖയോ സ്വന്തമാക്കിയ ശേഷമാണ് ഡി.എന്‍.എ പരിശോധനാ സര്‍ട്ടിഫിക്കറ്റ് ലഭിക്കുക. തുടര്‍ന്ന് തിരിച്ചയയ്ക്കല്‍ കേന്ദ്രത്തിലെത്തിയാണ് കുഞ്ഞുങ്ങള്‍ക്ക് എക്‌സിറ്റ് നേടേണ്ടണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."