ഉത്ര വധക്കേസില്‍ സൂരജിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍
കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മുഖ്യപ്രതിയും ഉത്രയുടെ ഭര്‍ത്താവുമായ സൂരജ്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സൂരജിനെ ഉത്രയുടെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് ഉത്രയെ പാമ്പിനെക്കൊണ്ട് എങ്ങനെ കടിപ്പിച്ചെന്ന് സൂരജ് വെളിപ്പെടുത്തിയത്.
ജാറില്‍ കൊണ്ടുവന്ന പാമ്പിനെ കിടക്കയില്‍ ഇട്ടെങ്കിലും ഉത്രയെ കൊത്തിയില്ല. പിന്നീട് ഉത്രയുടെ ഇടതുകൈ പാമ്പിനെ കൊണ്ടുവന്ന ജാര് കൊണ്ട് സൂരജ് പൊക്കി. ഈ സമയത്താണ് പാമ്പു കൊത്തിയതെന്ന് സൂരജ് മൊഴി നല്കി.മാര്‍ച്ച് രണ്ടിന് ഉത്രയെ അണലിയെ കൊണ്ടു കടിപ്പിച്ചെന്നും സൂരജ് വനം വകുപ്പിനോടു സമ്മതിച്ചു. അടൂരിലെ വീട്ടിലെത്തിയാണ് പാമ്പുപിടിത്തക്കാരന് സുരേഷ് പാമ്പിനെ കൈമാറിയത്. ഫെബ്രുവരി 27നാണ് സുരേഷ് അണലിയെ വീട്ടിലെത്തിച്ചത്. ഉത്രയെ കൊന്നത് സ്വത്ത് സ്വന്തമാക്കാനാണെന്ന് ചോദ്യം ചെയ്യലില്‍ സൂരജ് നേരത്തെ അന്വേഷണ സംഘത്തോട് സമ്മതിച്ചിരുന്നു. ഉത്രയുടെ വീട്ടുകാര്‍ വിവാഹ മോചനത്തിലേക്ക് പോകുമെന്ന് സംശയമുണ്ടായിരുന്നു. അങ്ങനെ വന്നാല്‍ സ്വത്ത് നഷ്ടപ്പെടുമെന്ന് ഭയന്നിരുന്നതായും സൂരജ് മൊഴി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."