പുഴു ശല്യം വര്‍ധിക്കുന്നു; ജനങ്ങള്‍ ദുരിതത്തില്‍
പൂച്ചാക്കല്‍: ഗ്രാമീണമേഖലയില്‍ പുഴുശല്യം. ജനം പൊറുതിമുട്ടുന്നു. വീട്ടുപറമ്പിലെ മരങ്ങളിലും റോഡുകളിലുമാണ് പുഴുക്കള്‍ നിറഞ്ഞത്. മരങ്ങളില്‍ പുഴുക്കള്‍ കയറി താഴേക്ക് വീഴുന്നത് വഴിയാത്രക്കാരുടെ ദേഹത്തേയ്ക്കാണ്.
വീടിനകത്തേക്കും ഇവ ഇഴഞ്ഞു കയറുന്നു. കണ്ടാല്‍ അറപ്പുളവാക്കുന്ന രൂപത്തിലുള്ള ഇവ മരത്തിന്റെ ശിഖിരങ്ങളില്‍ അടുങ്ങിയിരിക്കുയാണ്.
നാട്ടുകാര്‍ തീയിട്ട് നശിപ്പിച്ച് കളഞ്ഞുവെങ്കിലും വീണ്ടും കൂട്ടത്തോടെ പ്രത്യക്ഷപ്പെടുകയാണ്. ചൂണ്ടുവിരലോളം വലുപ്പള്ള ഇവ മരത്തിന് സമീപത്തുകൂടി കടന്നുപോകുന്നവരുടെ ദേഹത്ത് വീഴുകയും അസഹ്യമായ ചൊറിച്ചില്‍ അനുഭവപ്പെടുകയും കുമിളകള്‍ പോലെ പൊങ്ങുകയും ചെയ്യുന്നു.
സമീപത്തെ തെങ്ങുകളിലേക്കും വീടിനകത്തേക്കും ഇഴഞ്ഞുകയറാനും കിണറുകളിലേക്കും ടാങ്കിലേക്കും മറ്റും വീഴാനും തുടങ്ങിയതോടെ ജനങ്ങള്‍ ദുരിതത്തിലായി. അരൂക്കുറ്റി, പാണാവള്ളി, തൈക്കാട്ടുശേരി തുടങ്ങിയ പ്രദേശങ്ങളിലെ താമസക്കാര്‍ പുഴുശല്യത്താല്‍ വലയുകയാണ്. മഴ പെയ്ത് നിലയ്ക്കുമ്പോഴാണ് പുഴുക്കളുടെ ശല്യം വര്‍ധിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."