HOME
DETAILS

മറുപടിയുമായി ചെന്നിത്തല; മുഖ്യമന്ത്രിക്ക് സ്ഥലജലവിഭ്രാന്തി

  
Web Desk
June 22 2020 | 04:06 AM

%e0%b4%ae%e0%b4%b1%e0%b5%81%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%9a%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b2

 

തിരുവനന്തപുരം: ലോകം മഹാമാരിയെ നേരിടുമ്പോള്‍ പത്തുചക്രം ഉണ്ടാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവരുടെ ജാള്യതയാണ് മുഖ്യമന്ത്രിയുടെ പ്രതികരണത്തിലൂടെ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നുകണ്ട മുഖ്യമന്ത്രിക്ക് സ്ഥലജല വിഭ്രാന്തിയാണെന്നും മുഖ്യമന്ത്രി സൈബര്‍ ഗുണ്ടകളുടെ നിലവാരത്തിലേക്ക് താഴാന്‍ പാടില്ലായിരുന്നെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊവിഡ് കാലം സുവര്‍ണാവസരമായിക്കണ്ട് അഴിമതി നടത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അഴിമതി കണ്ടില്ലെന്നു നടിക്കണമെന്ന് കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു.
കൊവിഡ് പ്രതിരോധത്തെ തുരങ്കം വയ്ക്കാനല്ല അതിന്റെ മറവിലുള്ള അഴിമതികളെ തുരങ്കം വയ്ക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. യോജിച്ച് പ്രവര്‍ത്തിച്ചപ്പോഴെല്ലാം ഒറ്റയ്ക്ക് ക്രെഡിറ്റ് കൈയടക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. യോജിപ്പിനുള്ള അന്തരീക്ഷം നഷ്ടപ്പെടുത്തിയത് മുഖ്യമന്ത്രിയും സര്‍ക്കാരുമാണ്. ഓരോ ഘട്ടത്തിലും സര്‍ക്കാര്‍ രാഷ്ട്രീയം കളിച്ചു. സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുകയാണ് പ്രതിപക്ഷത്തിന്റെ കടമ. കോടിക്കണക്കിനു രൂപയുടെ അഴിമതി തടഞ്ഞതിലുള്ള അമര്‍ഷം ഉണ്ടാകുക സ്വാഭാവികം. സ്പ്രിങ്ക്‌ളര്‍ അഴിമതി ആരോപണം പൊട്ടിയിട്ടില്ല. കേസ് കോടതിയിലാണ്. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച രണ്ടംഗ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ സജീവമായ ഇടപെടലിന് പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് പ്രതിപക്ഷത്തിന് വേണ്ട.സര്‍ക്കാര്‍ എത്ര ആക്ഷേപിച്ചാലും പരിഹസിച്ചാലും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യു.ഡി.എഫ് മുന്നിലുണ്ടാകുമെന്ന് ചെന്നിത്തല പറഞ്ഞു.
പ്രവാസികളോടുള്ള ക്രൂരതക്കെതിരേയാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തിയത്. സമരത്തിനെതിരേ വളരെ തരംതാണ പരാമര്‍ശമാണ് മുഖ്യമന്ത്രി നടത്തിയത്. മാസ്‌ക് ധരിക്കാതെ കൊലക്കേസിലെ പ്രതി അടുത്തിടെ ഒരു കല്യാണത്തില്‍ പങ്കെടുത്തു. നിയമം എല്ലാവര്‍ക്കും ബാധകമല്ലേയെന്നും ചെന്നിത്തല ചോദിച്ചു. പ്രവാസികളോട് സര്‍ക്കാര്‍ തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ച് 25ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ 140 നിയമസഭാ മണ്ഡലങ്ങളിലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സത്യഗ്രഹം നടത്തുമെന്ന് ചെന്നിത്തല പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒന്നാം ക്ലാസ് മുതൽ നിരന്തര ലൈംഗിക പീഡനം; തൊടുപുഴയിൽ പിതാവിന് മൂന്ന് ജീവപര്യന്തവും മൂന്ന് ലക്ഷം രൂപ പിഴയും

Kerala
  •  5 minutes ago
No Image

ഇനി കണ്ണീരോർമ; ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം സംസ്‌കരിച്ചു

uae
  •  12 minutes ago
No Image

മോഷണം നടത്തിയാൽ വിസ റദ്ദാക്കി നാടുകടത്തും: ഇന്ത്യയിലെ യുഎസ് എംബസിയുടെ മുന്നറിയിപ്പ്

International
  •  24 minutes ago
No Image

കനത്ത മഴ; റെഡ് അലർട്ട്; വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  31 minutes ago
No Image

വീണ്ടും കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; 1000 കോടി വായ്പയെടുക്കാന്‍ തീരുമാനമായി 

Kerala
  •  an hour ago
No Image

അഡ്വ ഹാരിസ് ബീരാൻ എം പി ക്ക് കേന്ദ്ര വ്യോമയാന മന്ത്രിയുടെ മറുപടി; റിയാദ്-കാലിക്കറ്റ് റൂട്ടിൽ നിർത്തിവച്ച എയർ ഇന്ത്യ എക്‌സ്‌പ്രസിൻ്റെ സ്‌ട്രെച്ചർ സർവീസ് പുനരാരംഭിക്കുന്നതിനുള്ള ശ്രമം സജീവമായി തുടരുന്നതായി കേന്ദ്രമന്ത്രി റാം മോഹൻ നായിഡു

Kerala
  •  an hour ago
No Image

സയ്യിദുൽ വിഖായ സയ്യിദ് മാനു തങ്ങൾ പ്രഥമ പുരസ്കാരം ഫരീദ് ഐകരപ്പടിക്ക്

Saudi-arabia
  •  an hour ago
No Image

മസ്‌കത്തിലാണോ താമസിക്കുന്നത്? എങ്കിൽ യാത്രാ ചെലവ് കുറയ്ക്കാന്‍ ഇതൊന്നു പരീക്ഷിച്ചു നോക്കൂ

oman
  •  an hour ago
No Image

ആർസിബി വിജയാഘോഷ ദുരന്തത്തിൽ കോലിയും ഫ്രാഞ്ചെെസിയും ഉത്തരവാദികള്‍: കോലിയുടെ വീഡിയോ ഉൾപ്പെടെ കുറ്റപ്പെടുത്തി കർണാടക സർക്കാർ റിപ്പോർട്ട്

Cricket
  •  2 hours ago
No Image

30 വര്‍ഷം മുമ്പ് ജോലിയില്‍ കയറിപ്പറ്റിയത് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കൊണ്ടെന്ന് ആരോപണം; ഇന്ത്യന്‍ എഞ്ചിനീയര്‍ സഊദിയില്‍ അറസ്റ്റില്‍

Saudi-arabia
  •  2 hours ago