ഡല്‍ഹി താജ്മാന്സിങ് ഹോട്ടല്‍ ലേലം ചെയ്യണമെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: ടാറ്റയുടെ ഉടമസ്ഥയിലുള്ള ഡല്‍ഹിയിലെ താജ് മാന്‍സിങ് ഹോട്ടല്‍ ലേലം ചെയ്യണമെന്ന് സുപ്രിംകോടതി ഉത്തരവ്. ഹോട്ടല്‍ ഒഴിയാനായി ടാറ്റ ഗ്രൂപ്പിന് ആറ് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട് . അതിന് ശേഷം ഓണ്‍ലൈന്‍ വഴി ലേലം നടത്തണമെന്നാണ് കോടതിയുടെ ഉത്തരവ്.
ഹോട്ടല്‍ നടത്താനായി ടാറ്റക്ക് 33 വര്‍ഷത്തേക്ക് കരാര്‍ നല്‍കിയിരുന്നു. കരാര്‍ 2011ല്‍ അവസാനിച്ചെങ്കിലും പിന്നീട് പലതവണയായി നീട്ടിനല്‍കുകയായിരുന്നു. കഴിഞ്ഞ മാസം മുഖ്യമന്ത്രി അരവിന്ദ് കെജ്്രിവാളിന്റെ അധ്യക്ഷതിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഹോട്ടല്‍ നടത്തിപ്പിനുള്ള കരാര്‍ ടാറ്റക്ക് നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചത്. എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ടാറ്റ ഗ്രൂപ്പ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം നിരസിക്കപ്പെട്ടതോടെ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്കി. ടാറ്റയുടെ അപ്പീല്‍ തള്ളിയ കോടതി ആറുമാസത്തിനുശേഷം ഓണ്‍ലൈന്‍ വഴി ലേലം നടത്താന്‍ ഉത്തരവിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."