മൂന്നു ഭീകരരെ വധിച്ചെന്ന് പൊലിസ്
ശ്രീനഗര്‍: ജമ്മുകശ്മിരിലെ ശ്രീനഗറിലെ സാദിബല്‍ സൗറ പ്രദേശത്തു നടന്ന ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ വധിച്ചെന്ന് പൊലിസ്. ഇവിടെ ഒരു വീട്ടിലാണ് ഇവരെ കണ്ടെത്തിയതെന്നും ഇവര്‍ കീഴടങ്ങാന്‍ തയാറായില്ലെന്നും തുടര്‍ന്ന് ഏറ്റുമുട്ടല്‍ നടക്കുകയായിരുന്നെന്നും പൊലിസ് വ്യക്തമാക്കി.
കൊല്ലപ്പെട്ടവരില്‍ ഒരാള്‍ കഴിഞ്ഞ മാസം ബി.എസ്.എഫ് ജവാന്‍മാരെ ആക്രമിച്ച സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രദേശത്ത് തീവ്രവാദികള്‍ ഉള്ളതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം പട്രോളിങ് നടത്തുകയായിരുന്നെന്നാണ് വിവരം.
ബന്ധുക്കള്‍ പറഞ്ഞിട്ടും ഇവര്‍ കീഴടങ്ങിയില്ലെന്നാണ് കശ്മിരിലെ പൊലിസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ വിജയ് കുമാര്‍ വ്യക്തമാക്കിയത്. നേരത്തെ, ഇവിടെ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ സൈന്യം വിച്ഛേദിക്കുകയും ചെയ്തിരുന്നു.
കശ്മിരില്‍ ദിവസങ്ങളായി ഏറ്റുമുട്ടല്‍ നടക്കുകയും നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഇവരെല്ലാം പാകിസ്താനുമായി ബന്ധമുള്ളവരാണെന്നാണ് സൈന്യം അവകാശപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."