HOME
DETAILS

നാഷനല്‍ ഹെറാള്‍ഡ് കേസ്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്തു

  
backup
April 20, 2017 | 9:31 PM

%e0%b4%a8%e0%b4%be%e0%b4%b7%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b9%e0%b5%86%e0%b4%b1%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%ae


ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോത്തിലാല്‍ വോറയേയും മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയേയും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ചോദ്യം ചെയ്തു. കള്ളപ്പണം വെളുപ്പിക്കുന്നതിനായി നാഷണല്‍ ഹെറാള്‍ഡ് ന്യൂസ്‌പേപ്പര്‍ പ്രസാധകന്‍ അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡി(എ.ജെ.എല്ലി)ന് അനധികൃതമായി സ്ഥലം അനുവദിച്ചുവെന്ന കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്തത്.
എ.ഐ.സി.സി ട്രഷററായ വോറയെ അദ്ദേഹത്തിന്റെ വീട്ടില്‍ വച്ച് രണ്ടു ദിവസം മുന്‍പാണ്‌ േചാദ്യം ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഹൂഡയെ ഛണ്ഡീഗഡില്‍ വച്ചും ചോദ്യം ചെയ്തു. എ.ജെ.എല്ലിന്റെ ചെയര്‍മാനും മാനേജിങ് ഡയരക്ടറുമാണ് വോറ. അതിനാലാണ് അദ്ദേഹത്തെ േചാദ്യം ചെയ്തതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷമാണ് ഹൂഡക്കും എ.ജെ.എല്‍ ജീവനക്കാര്‍ക്കുമെതിരേ കള്ളപ്പണം വെളുപ്പിച്ചതിന് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഹൂഡക്കും സ്ഥലം അനുവദിച്ച് നല്‍കിയ ഹരിയാന നഗര വികസന അതോറിറ്റിയിലെ ജീവനക്കാര്‍ക്കുമെതിരേ വഞ്ചനക്കും അഴിമതിക്കും ഹരിയാന വിജിലന്‍സ് ബ്യൂറോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ആരോപണവിധേയമായ സ്ഥലം 1982ല്‍ എ.ജെ.എല്ലിന് അനുവദിച്ചതാണ്. 1996ല്‍ പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി ബന്‍സി ലാലിന്റെ നേതൃത്വത്തിലുള്ള ഹരിയാന വികാസ് പാര്‍ട്ടി സര്‍ക്കാര്‍ തിരിച്ചു പിടിച്ചിരുന്നു. എന്നാല്‍ 2005ല്‍ കോണ്‍ഗ്രസ് നേതൃത്വം അധികാരത്തില്‍ വന്നപ്പോള്‍ സ്ഥലം വീണ്ടും എ.ജെ.എല്ലിന് നല്‍കി. പൊതുലേലത്തിലൂടെയല്ലാതെ എ.ജെ.എല്ലിന് ഭൂമി അനുവദിച്ച നടപടി നഗര വികസന വകുപ്പിന് വന്‍ നഷ്ടം വരുത്തിയെന്നാണ് കേസ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

`രക്ഷാപ്രവര്‍ത്തന' കേസ് ക്ലൈമാക്സിലേക്ക്

latest
  •  3 days ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്;പ്രത്യേക അന്വേഷണസംഘം ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

latest
  •  3 days ago
No Image

പ്രൊഫ. കെ. ആലിക്കുട്ടി മുസ്്ലിയാർ വിടവാങ്ങി; ഖബറടക്കം ഇന്ന് രാവിലെ 10ന്

latest
  •  3 days ago
No Image

ഗസ്സയില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ കുട്ടികളായ 600 പേരെ ആദരിച്ച് യുഎഇ

uae
  •  3 days ago
No Image

സൗദി അറേബ്യ ചുട്ടുപൊള്ളുന്നു; കിഴക്കന്‍ പ്രവിശ്യയില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസില്‍ | Saudi Weather

Saudi-arabia
  •  3 days ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വീഡിയോ സന്ദേശവുമായി മോദി; പിന്നാലെ നിരാഹാരം അവസാനിപ്പിച്ച് സോനം വാങ് ചുക്ക്

latest
  •  3 days ago
No Image

സംശയാസ്പദമായ എന്തെങ്കിലും കണ്ടോ? എങ്കിൽ ദുബൈ പൊലിസിന്റെ 'പോലീസ് ഐ' സേവനം വഴി റിപ്പോർട്ട് ചെയ്യാം

uae
  •  3 days ago
No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  3 days ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  3 days ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  3 days ago