പിതാവ് എറിഞ്ഞു കൊല്ലാന്‍ ശ്രമിച്ച കുഞ്ഞിന്റെ നില ഗുരുതരമായി തുടരുന്നു; ഇന്ന് ശസ്ത്രക്രിയ
കൊച്ചി: അങ്കമാലിയില്‍ പിതാവിന്റെ മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയിലായ കുഞ്ഞിന് ഇന്ന് അടിയന്തര ശസ്ത്രക്രിയ. തലയ്ക്കുള്ളില്‍ കെട്ടിക്കിടക്കുന്ന രക്തം നീക്കം ചെയ്യാനാണ് ശസ്ത്രക്രിയ.
കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായി തന്നെ തുടരുകയാണ്. കുട്ടിയുടെ ചികിത്സാചെലവ് ശിശുക്ഷേമ സമിതി ഏറ്റെടുത്തു.
അങ്കമാലി ജോസ്പുരം ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന ചാത്തനാട്ട് വീട്ടില്‍ ഷൈജു തോമസാണ് 54 ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ തലയ്ക്കടിച്ചും കട്ടിലിലേക്ക് വലിച്ചെറിഞ്ഞും കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
കുട്ടി തന്റെയല്ല എന്നുള്ള സംശയത്താലും പെണ്‍കുഞ്ഞ് ജനിച്ചതിലുള്ള നിരാശയിലുമാണ് ഇയാള്‍ ഈ ക്രൂരകൃത്യം നടത്തിയതെന്നാണ് പൊലിസ് പറയുന്നത്.
വ്യാഴാഴ്ച പുലര്‍ച്ചെ നാലിനായിരുന്നു സംഭവം. കിടപ്പുമുറിയില്‍വച്ചാണ് കുഞ്ഞിനെ ആക്രമിച്ചത്. ഭാര്യയുടെ കൈയില്‍നിന്നു ബലമായി പിടിച്ചു വാങ്ങി കൈകൊണ്ട് രണ്ടു പ്രാവശ്യം കുട്ടിയുടെ തലയ്ക്കടിയ്ക്കുകയും കട്ടിലിലേക്ക് വലിച്ചെറിയുകയും ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."