HOME
DETAILS

മുട്ടം പോളിടെക്‌നിക്കില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ തടഞ്ഞുവെച്ചു

  
backup
July 06 2018 | 07:07 AM

%e0%b4%ae%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%82-%e0%b4%aa%e0%b5%8b%e0%b4%b3%e0%b4%bf%e0%b4%9f%e0%b5%86%e0%b4%95%e0%b5%8d%e2%80%8c%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-2



മുട്ടം: മുട്ടം പോളിടെക്‌നിക്കില്‍ വിദ്യാര്‍ഥി സമരം, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ തടഞ്ഞുവെച്ചു. അറ്റകുറ്റപണികള്‍ക്കായി ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ അടച്ചിടാനുള്ള അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് പ്രിന്‍പ്പലിനെ തടഞ്ഞുവെച്ചത്. ഹോസ്റ്റലില്‍ വൈദ്യുതി തകരാര്‍ നിത്യസംഭവമാണ്. ഭിത്തികളിലും മറ്റും എര്‍ത്തിംഗ് ഉണ്ടായി വൈദ്യുതി പ്രഹരം ഉണ്ടാകാറുണ്ട്. ഏറെ പഴക്കമുള്ള വയറിങാണ് ഹോസ്റ്റലില്‍ ഉള്ളത്.
വൈദ്യുതി തകരാര്‍ കണ്ടെത്തുന്നതിനായി പിഡബ്ലൂഡി ഇലക്ട്രിക്കല്‍ വിഭാഗം പരിശോധന നടത്തുകയും എര്‍ത്തിങ് ഉള്ളതായി കണ്ടെത്തുകയും ചെയ്തു. ഇതു മൂലം അറ്റുകുറ്റപണികള്‍ നടത്തുന്നതിനായി വിദ്യാര്‍ഥികളോട് താല്‍കാലികമായി മാറി താമസിക്കണമെന്ന് ആവശ്യപെടു കയായിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. ജൂലൈ 30 ന് മുമ്പ് താമസം മാറാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ മൂന്ന് നിലയുള്ള ഹോസ്റ്റലിന്റെ താഴെ നിലയില്‍ അധ്യാപകര്‍ക്ക് താമസിക്കാന്‍ സൗകര്യം കൊടുത്ത് തങ്ങളെ ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്ന് ആരോപിച്ചാണ് വിദ്യാര്‍ഥികള്‍ സമരം നടത്തിയത്.
എസ്.എഫ്.ഐ നേതൃത്വത്തില്‍ പ്രിന്‍സിപ്പലിന്റെ മുറിയുടെ മുമ്പില്‍ ബെഞ്ചുകള്‍ നിരത്തി അതിനു മുകളില്‍ കിടക്കയിട്ട് ശയനമുറി തയ്യാറാക്കിയാണ് വിദ്യാര്‍ഥികള്‍ സമരം നടത്തിയത്.ഹോസ്റ്റല്‍ ഒഴിയാന്‍ 30 വരെ സമയം നല്‍കിട്ടുണ്ടെന്നും ഇപ്പോള്‍ എസ്.എഫ്.ഐ. നടത്തുന്ന സമരം അനവസരത്തിലാണെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
കോളജില്‍ സമരം നടക്കുന്ന വിവരം മുട്ടം പൊലിസില്‍ അറിയിച്ചെങ്കിലും സമരം കഴിഞ്ഞാണ് പൊലിസ് എത്തിയതെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. എന്നാല്‍ ഉച്ചകഴിഞ്ഞാണ് തങ്ങള്‍ക്കു വിവരം ലഭിച്ചതെന്ന് മുട്ടം എസ് ഐ. ബിനു. ബി.എസ്. പറയുന്നു. ഹോസ്റ്റല്‍ കെട്ടിടത്തില്‍ റീ വയറിംഗ് നടത്തണമെന്നാവശ്യപ്പെട്ട് 2016 ല്‍ പി ഡബ്ല്യു ഡിക്ക് കത്ത് നല്‍കിയിട്ടുള്ളതാണ്. പി ഡബ്ലുഡി യുടെ അനാസ്ഥയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.
അഡ്മിഷന്‍ നടക്കുന്ന സമയമായതിനാല്‍ വിദ്യാര്‍ഥി സമരം കോളജ് അധികൃതരെ ബുദ്ധിമുട്ടിലാക്കി. തങ്ങള്‍ സമാധാനപരമായ സമരമാണ് നടത്തിയതെന്നു വിദ്യാര്‍ഥികള്‍ പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  an hour ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  an hour ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  an hour ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  2 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago