ചങ്ങനാശ്ശേരിയില്‍ ഹര്‍ത്താര്‍ പൂര്‍ണം; നഗരത്തില്‍ സംഘര്‍ഷാവസ്ഥ
ചങ്ങനാശ്ശേരി: ദമ്പതികളുടെ ആത്മഹത്യയെത്തുടര്‍ന്നു യുഡിഎഫും ബിജെപിയും എസ്ഡിപിഐയും ചങ്ങനാശ്ശേരിയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. ഒപ്പം നഗരത്തിലെങ്ങും സംഘര്‍ഷാവസ്ഥയും ഉടലെടുത്തു. ഇന്നലെ രാവിലെ മുതല്‍തന്നെ വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ നേതൃത്വത്തില്‍ നഗരത്തില്‍ പലഘട്ടങ്ങളിലായി പ്രതിഷേധ പ്രകടനം നടന്നിരുന്നു. അതോടൊപ്പം ബിജെപിയുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷനിലേക്കു അതിക്രമിച്ചുകയറാനുള്ള ശ്രമവും ഉണ്ടായി. ഇതിനെ പോലീസ് ശക്തമായി നേരിടുകയും ജില്ലാ പ്രസിഡന്റ്് എന്‍ ഹരിക്കു ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു. ബിഡിജെഎസിന്റെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷനുമുമ്പില്‍ കുത്തിയിരിപ്പും നടത്തി. ഇവരെ പിന്നീട് പോലീസ് നീക്കം ചെയതു. യുഡിഎഫിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ നടന്ന പ്രതിഷേധപ്രകടനത്തിനു നൂറുകണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഡോ.അജീസ്ബെന് മാത്യൂ, പി എച്ച് അഷറഫ്, വി ജെ ലാലി, മുഹമ്മദു സിയാ, പി എച്ച് നാസര്‍, തുടങ്ങിയവര്‍ നേതൃത്വം നല്കി. ഹര്‍ത്താല്‍ ആഹ്വാനത്തിന്റെ ഭാഗമായി നഗരത്തിലെ കച്ചവടസ്ഥാപനങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."