പടിഞ്ഞാറത്തറയില്‍ വീണ്ടും വാഹനം കത്തിനശിച്ചു
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറയില്‍ വീണ്ടും വാഹനം ദുരൂഹസാഹചര്യത്തില്‍ കത്തി നശിച്ചു. കുപ്പാടിത്തറ ചാലില്‍ വയലില്‍ നിര്‍ത്തിയിട്ടിരുന്ന ഹിറ്റാച്ചിയാണ് ബുധനാഴ്ച രാത്രി കത്തി നശിച്ചത്.
കഴിഞ്ഞ മൂന്ന് ദിവസത്തോളമായി വയലില്‍ പണിയെടുക്കുന്ന ഹിറ്റാച്ചി തമിഴ്‌നാട് സ്വദേശിയുടേതാണ്. ഈമാസം അഞ്ചിന് പ്രദേശത്ത് പാസ്റ്ററുടെ കാറും ബൈക്കും കത്തി നശിച്ചിരുന്നു.
ഈ കെട്ടിടത്തിന്റെ ഉടമയുടെ വയലിലാണ് ഇന്നലെ ഹിറ്റാച്ചിയും കത്തിയത്. തമിഴ്‌നാട് സേലം സ്വദേശിയായ രാമചന്ദ്രന്റെ 2012 മോഡല്‍ ഹിറ്റാച്ചിയാണ് ഇന്നലെ രാത്രി കത്തി നശിച്ചത്. കുപ്പാടിത്തറ ചാലില്‍ കളരിക്കല്‍ ബേബിയുടെ വയലില്‍ ജോലിക്കെത്തിച്ച ഹിറ്റാച്ചിയാണ് കത്തിനശിച്ചത്.
പതിവ് പോലെ വൈകുന്നേരം പണി നിര്‍ത്തിപ്പോയതായിരുന്നു. രാത്രിയില്‍ തീ ഉയര്‍ന്നത് കണ്ട നാട്ടുകാര്‍ തൊട്ടടുത്ത് പഴയ വീടാണെന്ന് കരുതി സ്ഥലത്തെത്തിയപ്പോഴാണ് ഹിറ്റാച്ചി കത്തുന്നത് കണ്ടത്. തുടര്‍ന്ന് പൊലിസില്‍ വിവരമറിയിച്ചു. പടിഞ്ഞാറത്തറയില്‍ നിന്നും പൊലിസെത്തിയപ്പോഴേക്കും വാഹനം പൂര്‍ണമായും കത്തിയിരുന്നു. പത്ത് ലക്ഷത്തോളം വിലവരുന്ന വാഹനമാണ് കത്തിയത്. ഈമാസം അഞ്ചിന് പടിഞ്ഞാറത്തറയിലെ വാടക ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന പാസ്റ്റ്‌റുടെ കാറും ബൈക്കും കത്തി നശിച്ചരുന്നു.
ഇത് സംബന്ധിച്ച കേസില്‍ ഇപ്പോഴും അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. ഇതിന്റെ ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ ഇനിയും പൊലിസിന് ലഭിച്ചിട്ടില്ല. ഇത് കൂടി ലഭിച്ചെങ്കില്‍ മാത്രമെ വാഹനം കത്തിച്ചതാണോ ഷോര്‍ട്ട് സര്‍ക്യൂട്ടിലൂടെ സ്വയം കത്തിയതാണോ എന്ന തീരുമാനത്തിലെത്താന്‍ കഴിയുകയുള്ളു.
ഇതിനിടെയാണ് വീണ്ടും ദുരൂഹ സാഹചര്യത്തില്‍ ഇതേ ക്വാട്ടേഴ്‌സുടമയുടെ സ്ഥലത്ത് നിര്‍ത്തിയിട്ട ഹിറ്റാച്ചിയും കത്തിയത്. പടിഞ്ഞാറത്തറ പൊലിസ് വാഹനമുടമയുടെ പരാതി പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."