HOME
DETAILS
MAL
തൊടിയൂരില്‍ ഹരിത കര്‍മ്മസേന പ്രവര്‍ത്തനം തുടങ്ങി
backup
July 06 2018 | 08:07 AM
കരുനാഗപ്പള്ളി: തൊടിയൂര്‍ ഗ്രാമത്തെ പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാമ പഞ്ചായത്തില്‍ ഹരിത കര്‍മ്മസേന പ്രവര്‍ത്തനം തുടങ്ങി.
വീടുകളില്‍ ശേഖരിച്ചുവയ്ക്കുന്ന പ്ലാസ്റ്റിക്കുകള്‍ കര്‍മ്മസേനാ അംഗങ്ങള്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുകയാണു ലക്ഷ്യം. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയുടെ പഞ്ചായത്തുതല പ്രവര്‍ത്തനോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനന് നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ. സുരേഷ്കുമാര്‍ അധ്യക്ഷനായി. സി.ഡി.എസ് ചെയര്പേഴ്സന് ലതിക കുമാരി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ദേവിയമ്മ, സ്ഥിരംസമിതി അധ്യക്ഷ പത്മകുമാരി, സുജാത, ബിനൂജ, കൃഷ്ണ കുമാരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."