ബിഹാറിന്റെ പ്രളയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ് നേപ്പാള്‍
പാറ്റ്‌ന: ഇന്ത്യയുടെ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഭൂപടം തയാറാക്കിയ നേപ്പാള്‍ വീണ്ടും പ്രകോപനമുണ്ടാക്കുന്നു. ബിഹാറുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുന്നത്.
ഇന്ത്യാ-നേപ്പാള്‍ അതിര്‍ത്തിയില്‍ നദീ തീരങ്ങളില്‍ പ്രളയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നേപ്പാള്‍ തടഞ്ഞതായി ബിഹാര്‍ ജലവിഭവ മന്ത്രി സഞ്ജയ് ഝാ അറിയിച്ചു. ഇതിന് മുന്‍പ് ഇത്തരമൊരു നടപടി ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ബിഹാര്‍ അതിര്‍ത്തിയിലെ ഗന്‍ഡക് ഡാമിന്റെ അറ്റകുറ്റപണിയാണ് നേപ്പാള്‍ തടഞ്ഞിരിക്കുന്നത്. ഈ അതിര്‍ത്തിപ്രദേശത്തെ ആരുടേതുമല്ലാത്ത ഭൂമി(നോ മാന്‍സ് ലാന്‍ഡ്) എന്നാണ് നേപ്പാള്‍ വിശേഷിപ്പിക്കുന്നത്.
ഗണ്ഡക് അണക്കെട്ടിന് 36 ഗേറ്റുകളാണുള്ളത്. ഇതില്‍ 18 എണ്ണം നേപ്പാളിലാണ്. ഇവിടങ്ങളില്‍ അറ്റകുറ്റപ്പണി തടയാന്‍ വേലികള്‍ കെട്ടിയിരിക്കുകയാണ് നേപ്പാള്‍.
പ്രളയ പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ വന്‍ ദുരന്തത്തിനിടയാക്കുമെന്നു മന്ത്രി പറഞ്ഞു. ചെംബാരന്‍ ജില്ലാ അതിര്‍ത്തിയില്‍ ലാല്‍ബാകേയ നദിയിലും അറ്റകുറ്റപ്പണികള്‍ നടത്തുന്നത് നേപ്പാള്‍ തടഞ്ഞതായി അദ്ദേഹം അറിയിച്ചു. ഇന്ത്യന്‍ എംബസിയെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും വിവരം ധരിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."