കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ പുനര്‍ വിഭജനം നടത്തി
പാലക്കാട്: ജില്ലയിലെ 37 മണ്ഡലങ്ങള്‍ വിഭജിച്ച് 75 പുതിയ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ രൂപീകരിച്ചതായി ഡി.സി.സി. പ്രസിഡന്റ് വി. കെ. ശ്രീകണ്ഠന് അറിയിച്ചു. ഇരുപത് ബൂത്തില്‍ കൂടുതലുള്ള മണ്ഡലങ്ങളാണ് പ്രവര്‍ത്തന സൗകര്യം കണക്കിലെടുത്ത് വിഭജിച്ചത്.
തൃത്താല നിയോജക മണ്ഡലത്തിലെ വിഭജിച്ച മണ്ഡലങ്ങള്‍, ബ്രായ്ക്കറ്റില്‍ പുതിയവ. കപ്പൂര്‍ (കുമരനെല്ലൂര്‍, കപ്പൂര്‍) നാഗലശ്ശേരി (കൂറ്റനാട്, കോതച്ചിറ) പട്ടിത്തറ (പടിഞ്ഞാറങ്ങാടി, പട്ടിത്തറ) തിരുമിറ്റക്കോട് (കറുകപുത്തൂര്‍, തിരുമിറ്റക്കോട്്). പട്ടാമ്പി നിയോജകമണ്ഡലം, തിരുവേഗപ്പുറ (വിളത്തൂര്‍, തിരുവേഗപ്പുറ) കൊപ്പം (ആമയൂര്‍, കൊപ്പം) ഓങ്ങല്ലൂര്‍ (വാടാനാംകുറുശ്ശി, ഓങ്ങല്ലൂര്‍). ഷൊര്‍ണൂര്‍ നിയോജകമണ്ഡലം, നെല്ലായ (പോങ്ങാട്ടിരി, നെല്ലായ) ചെര്‍പ്പുളശ്ശേരി (കാറല്‍മണ്ണ, ചെര്‍പ്പുളശ്ശേരി) ഷൊര്‍ണൂര്‍ (കുളപ്പുള്ളി, ഷൊര്‍ണൂര്‍) വാണിയംകുളം (മനിശ്ശേരി, വാണിയംകുളം). ഒറ്റപ്പാലം നിയോജകമണ്ഡലം, കടമ്പഴിപ്പുറം (പുലാപ്പറ്റ, കടമ്പഴിപ്പുറം) അമ്പലപ്പാറ (ചുനങ്ങാട്, അമ്പലപ്പാറ) ഒറ്റപ്പാലം (കണ്ണിയംപുറം, വരോട്) ലക്കിടി പേരൂര്‍ (ലക്കിടി, പത്തിരിപ്പാല). കോങ്ങാട് നിയോജകമണ്ഡലം, കാഞ്ഞിരപ്പുഴ (ചിറക്കല്‍പടി, കാഞ്ഞിരപ്പുഴ) കരിമ്പ (കല്ലടിക്കോട്, കരിമ്പ) കോങ്ങാട് (പാറശ്ശേരി, കോങ്ങാട്) പറളി (തേനൂര്‍, പറളി). മണ്ണാര്‍ക്കാട് നിയോജകമണ്ഡലം, കോട്ടോപ്പാടം (അരിയൂര്‍, കോട്ടോപ്പാടം) കുമരംപുത്തൂര്‍ (ചങ്ങലീരി, കുമരംപുത്തൂര്‍) മണ്ണാര്‍ക്കാട് (മണ്ണാര്‍ക്കാട് ഈസ്റ്റ്, മണ്ണാര്‍ക്കാട് വെസ്റ്റ്) അഗളി (കല്ക്കണ്ടി, അഗളി). മലമ്പുഴ നിയോജകമണ്ഡലം, മുണ്ടൂര്‍ (എഴക്കാട്, മുണ്ടൂര്‍) പുതുപ്പരിയാരം (മുട്ടിക്കുളങ്ങര, പുതുപ്പരിയാരം) അകത്തേത്തറ (കല്ലേക്കുളങ്ങര, അകത്തേത്തറ) മരുതറോഡ് (കൊട്ടേക്കാട്, മരുതറോഡ്) പുതുശ്ശേരി (കഞ്ചിക്കോട്, പുതുശ്ശേരി, വാളയാര്‍) എലപ്പുള്ളി (തേനാരി, എലപ്പുള്ളി). നെന്മാറ നിയോജകമണ്ഡലം, കൊടുവായൂര്‍ (എത്തനൂര്‍, കൊടുവായൂര്‍) മുതലമട (കാമ്പ്രത്ത്ചള്ള, മുതലമട) നെന്മാറ (വല്ലങ്ങി, നെന്മാറ). ആലത്തൂര്‍ നിയോജകമണ്ഡലം, വണ്ടാഴി (മുടപ്പല്ലൂര്‍, വണ്ടാഴി) കിഴക്കഞ്ചേരി (ഇളവംപാടം, കിഴക്കഞ്ചേരി) എരിമയൂര്‍ (കുനിശ്ശേരി, എരിമയൂര്‍). തരൂര്‍ നിയോജകമണ്ഡലം, കാവശ്ശേരി (കഴനി, കാവശ്ശേരി) വടക്കഞ്ചേരി (മംഗലം, വടക്കഞ്ചേരി). പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി കെ.പി.സി.സി. നിര്‍ദ്ദേശമനുസരിച്ചാണ് മണ്ഡലങ്ങളുടെ പുന.സംഘടന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."