പ്രവാസികളുടെ കൊവിഡ് സര്‍ട്ടിഫിക്കറ്റിന്റെ സമയപരിധി മാറ്റണം: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: പ്രവാസികള്‍ക്ക് നാട്ടിലേക്കു മടങ്ങാന്‍ നിര്‍ബന്ധമാക്കിയ കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റിന്റെ സമയപരിധി നീട്ടണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
പ്രവാസികളെ കൊണ്ടുവരുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനല്ലെന്നും അവരുടെ ദീനരോദനം കേട്ടിട്ടാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രവാസികളെയും നാട്ടുകാരെയും തമ്മില്‍ വേര്‍തിരിക്കുന്ന സാഹചര്യമാണ് സര്‍ക്കാര്‍ ഉണ്ടാക്കുന്നത്. നോര്‍ക്ക പുറപ്പെടുവിച്ച ഉത്തരവും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലവും അംഗീകരിക്കാനാവില്ല. ഗള്‍ഫില്‍ നിന്ന് വരുന്നവര്‍ക്ക് കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന രാജ്യത്തെ മറ്റൊരു സംസ്ഥാനത്തുമില്ല. ഗള്‍ഫില്‍ നിന്നുള്ള വിമാനങ്ങളില്‍ മാത്രമാണിത്. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വന്ദേഭാരത് മിഷന്‍ വിമാനങ്ങള്‍ക്കോ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കോ ഇത് ബാധകമല്ല.
പ്രതിപക്ഷത്തിന് രാഷ്ട്രീയ താല്‍പര്യമില്ല. പ്രവാസികളോടുള്ള നിലപാട് സര്‍ക്കാര്‍ തിരുത്തുകതന്നെ വേണം. ഇന്നത്തെ നിലയ്ക്കു പോയാല്‍ ആറു മാസംകൊണ്ടു പോലും പ്രവാസികളെ നാട്ടിലെത്തിക്കാനാവില്ല. നിയന്ത്രണങ്ങള്‍ മൂലം പ്രവാസി മലയാളികള്‍ക്ക് നാട്ടിലേക്കു വരാനുള്ള വഴി സര്‍ക്കാര്‍ ബോധപൂര്‍വം കൊട്ടിയടയ്ക്കുകയാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."